Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

നിലമ്പൂരിൽ അൻവറിനായി കളത്തിലിറങ്ങാൻ യൂസഫ് പഠാൻ

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറിന് വേണ്ടി തെരഞ്ഞെടുപ്പ് ​ഗോദയിലിറങ്ങാൻ ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ യൂസഫ് പഠാന്‍ കേരളത്തിലേക്ക്. ജൂണ്‍ 15 ന് യൂസുഫ് പഠാന്‍ എത്തിച്ചേരുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേത്യത്വം അറിയിച്ചത്. കേരളത്തിൽ യൂസുഫ് റോഡ് ഷോ ഉൾപ്പടെ നടത്തുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

ബഹറാംപൂര്‍ എം പിയാണ് യൂസുഫ് പഠാന്‍. കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവായിരുന്ന അധിർ രഞ്ജൻ ചൗധരിയെ പരാജയപ്പെടുത്തിയാണ് യൂസുഫ് പഠാൻ എംപിയായത്.

അതേസമയം, തൃണമൂൽ എംപി മഹുവ മൊയ്ത്ര വിവാഹത്തിരക്കുകൾ കാരണം പിവി അൻവറുടെ പ്രചാരണത്തിനായി നിലമ്പൂരിലേക്ക് എത്തില്ലെന്നാണ് വിവരം. മെയ് മൂന്നിന് ജർമ്മനിയിൽ വെച്ചായിരുന്നു മഹുവയുടെ വിവാഹം. ബിജെഡി (ബിജു ജനതാദള്‍) നേതാവ് പിനാകി മിശ്രയാണ് വരൻ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!