Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

അമിതമായ ഫോണ്‍ ഉപയോഗം പണി തന്നു; തല ഉയര്‍ത്താനുള്ള കഴിവ് പോയി, അറിയണം ഇക്കാര്യങ്ങള്‍

ഫോണ്‍ ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ അമിതമായ ഫോണ്‍ ഉപയോഗം പല പ്രശ്‌നങ്ങള്‍ക്കും വഴിതെളിക്കാറുണ്ട്. ഇപ്പോഴിതാ ഈ ശീലം ഒരു യുവാവിനെ വിചിത്രമായ രോഗാവസ്ഥയിലേക്ക് എത്തിച്ചുവെന്ന വാര്‍ത്തയാണ് ജപ്പാനില്‍ നിന്നും വരുന്നത്. 25 വയസുള്ള യുവാവിനാണ് ഡ്രോപ്പ്ഡ് ഹെഡ് സിന്‍ഡ്രോം എന്ന രോഗം ബാധിച്ചിരിക്കുന്നത്. ഇയാള്‍ കൂടുതല്‍ സമയവും തന്റെ ഫോണില്‍ നോക്കിയിരിക്കുന്ന ശീലമുള്ളയാളായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതിന്റെ ഫലമായി ഇയാള്‍ക്ക് തന്റെ തല ഉയര്‍ത്താനുള്ള കഴിവ് നഷ്ടപ്പെട്ടു.ന്യൂറോ മസ്‌കുലാര്‍ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു അപൂര്‍വ രോഗമാണ് ഡ്രോപ്പ്ഡ് ഹെഡ് സിന്‍ഡ്രോം.

യുവാക്കളില്‍ ഈ രോഗം സാധാരണ കാണപ്പെടുന്നില്ലെങ്കിലും ദീര്‍ഘനേരം കഴുത്ത് വളച്ച് ഫോണ്‍ നോക്കിയിരിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് JOS കേസ് റിപ്പോര്‍ട്ട്‌സ് എന്ന മെഡിക്കല്‍ ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിരന്തരമായ ഫോണ്‍ ഉപയോഗത്തിന് പിന്നാലെ കഴുത്തിന് പിന്നില്‍ വലിയൊരു മുഴ രൂപപ്പെടുകയും 2023-ല്‍ തല ഉയര്‍ത്താനുള്ള ശേഷി പൂര്‍ണമായും നഷ്ടമാവുകയും ചെയ്തു.

് കഠിനമായ കഴുത്ത് വേദനയും ആഹാരം കഴിക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടതോടെ ചികിത്സ തേടുകയായിരുന്നു. സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ആറുമാസം കൊണ്ട് യുവാവിന് തല ഉയര്‍ത്താനുള്ള കഴിവ് തിരികെ ലഭിച്ചു. ഒരു വര്‍ഷംകൊണ്ട് ആരോഗ്യസ്ഥതിയില്‍ കുറച്ചുകൂടി മെച്ചമുണ്ടായി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!