വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ റാപ്പർ വേടനെതിരെ കേസ് എടുത്ത് പൊലീസ്. യുവ ഡോക്ടറുടെ പരാതിയിലാണ് കൊച്ചി തൃക്കാക്കര പൊലീസ് കേസ് എടുത്തത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. 2023ലാണ് യുവതിയെ വേടൻ ഒഴിവാക്കിയത്.
ഇതിന് മുമ്പ് ഒരു കൊല്ലം മുമ്പാണ് ഇവരെ പരിചയപ്പെടുന്നത്. കോഴിക്കോടും കൊച്ചിയിലും എല്ലാം പ്രണയം നടിച്ചായിരുന്നു പീഡനം. ഇതിന് ശേഷം യുവതിയെ ഒഴിവാക്കി. പൊസസീവ് ആണെന്നും മാനസിക രോഗിയാണെന്നും പറഞ്ഞാണ് ഒഴിവാക്കൽ. ഇതിന് ശേഷം വിഷാദത്തിലേക്കും പോയി. ഈ സാഹചര്യത്തിൽ ചികിൽസയിലായിരുന്നുവെന്നാണ് യുവതിയുടെ മൊഴി.
യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് വേടൻ യുവ ഡോക്ടറെ പരിചയപ്പെട്ടത്. അതിന് പിന്നാലെ കോഴിക്കോടുള്ള ഡോക്ടറുടെ വീട്ടിൽ എത്തി ബലാത്സംഗം ചെയ്തുവെന്നും പിന്നീട് ഇവരെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി വിവിധ ഇടങ്ങളിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.നേരത്തെ തന്നെ വേടനെതിരെ മീടൂ ആരോപണം ഉയർന്നിരുന്നു.