Friday, June 20, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

പാമ്പിനേക്കാൾ വിഷമുള്ള ചെടി; ഇല ടോയ്ലറ്റ് പേപ്പർ പോലെ ഉപയോ​ഗിച്ചയാൾ ഒടുവിൽ ആത്മഹത്യ ചെയ്തു

ചെടികളും മരങ്ങളുമൊക്കെ പരിസ്ഥിതിയ്ക്ക് വലിയ സേവനമാണ് ചെയ്യുന്നത്. കാർബൺ‌ഡൈ ഓക്സൈഡിനെ വലിച്ചെടുത്ത് ഓക്സിജനെ പുറന്തള്ളുകയും കാലാവസ്ഥ കാത്തുസൂക്ഷിക്കുകയുമൊക്കെ ചെയ്യുന്നു. എന്നാൽ ഇത്തരം സസ്യങ്ങളിൽ ഭീകരന്മാരുമുണ്ട്. അത്തരത്തിൽ ലോകത്തിലെ ഏറ്റവും ഭയക്കേണ്ട ഒരു ചെടിയെക്കുറിച്ച് അറിയാം, മഴക്കാടുകളിലാണ് ഇവ വളരുന്നത്. ഒറ്റനോട്ടത്തിൽ ഏതോ ചീരയിനമാണെന്നേ തോന്നുകയുള്ളു.

ജിംപി ജിംപി എന്ന പേരിൽ അറിയപ്പെടുന്ന ഇവയെ തൊട്ടാൽ വിവരമറിയും നമ്മുടെ ചൊറിയണത്തിന്റെ മാരക വേർഷനായ ഇവ സ്പർശിച്ചാൽ ആ ഭാ​ഗം തീപൊള്ളലേറ്റത് പോലെ വേദനിക്കാൻ തുടങ്ങും പറഞ്ഞറിയിക്കാനാവാത്ത വേദനയാവും ഈ ചെടി ഇരയ്ക്ക് സമ്മാനിക്കുക. ഇതൊരു ചെറിയ ഭാ​ഗം സ്പർശിച്ചാലുള്ള കാര്യം മാത്രമാണെന്നോർക്കുക. ശരീരത്തിന്റെ കൂടുതൽ ഭാ​ഗങ്ങളിൽ സ്പർശിച്ചാൽ മരണം വരെ ഇതുമൂലം സംഭവിക്കാനുള്ള സാധ്യതയാണുള്ളത്.

ആസ്ട്രേലിയ, ഇന്തോനേഷ്യ അതിനോട് ചേർന്നുള്ള ചില ദ്വീപുകൾ എന്നിവിടങ്ങളിലാണ് ഈ ചെടി വളരുന്നത്. ഹൃദയത്തിന്റെ ആകൃതിയാണ് ഇതിന്റെ ഇലകൾക്ക് വളരെ മൃദുലമായ പ്രതലമാണ് ഇലകൾക്കുള്ളത്. ഇവയുടെ ഇലകളിലെ നേർത്തമുള്ളുകൾ പോലുള്ള ഭാ​ഗങ്ങളിൽ നിന്നാണ് വിഷം ഇരയുടെ ശരീരത്തിലേക്ക് എത്തുന്നത്. പല ഭീകര അനുഭവങ്ങളും ഈ ചെടിയുമായി ബന്ധപ്പെട്ടുണ്ട്.

ഒരിക്കൽ ഈ ചെടിയുടെ ഇല ടോയ്ലറ്റ് പേപ്പർ പോലെ ഉപയോ​ഗിച്ചയാൾ ഒടുവിൽ വേദന സഹിക്കാനാവാതെ ആത്മഹത്യ ചെയ്യുകയായിരുന്നു. അതുപോലെ തന്നെ സമാന അനുഭവമുള്ള നിരവധി പേരുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ ചെടി ശരീരത്തിൽ മുട്ടിയാൽ അതിന്റെ വേദന മാസങ്ങളോളം നിലനിൽക്കുമെന്ന പ്രത്യേകതയുണ്ട്. അതിനാൽ തന്നെ വളരെ അപകടകാരിയായാണ് ഈ സസ്യത്തെ കരുതുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!