Friday, August 8, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ഭര്‍ത്താവിന് ലൈംഗിക ബലഹീനതയെന്ന ഭാര്യയുടെ ആരോപണം മാനനഷ്ടത്തിനുള്ള കാരണമല്ല: ബോംബെ ഹൈക്കോടതി

വിവാഹമോചനക്കേസില്‍ ഭര്‍ത്താവിനെതിരെ ഭാര്യ ഉന്നയിക്കുന്ന ലൈംഗിക ബലഹീനത ആരോപണങ്ങളുടെ പേരിൽ ഭാര്യയ്ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ലൈംഗിക ബലഹീനത മൂലം ഭാര്യയോട് മാനസികമായി ക്രൂരത കാണിച്ചുവെന്ന് ഭാര്യ ആരോപിക്കുമ്പോള്‍ അത് പരിഗണിക്കാതിരിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കുന്നത്.

ഭര്‍ത്താവ് സമര്‍പ്പിച്ച മാനനഷ്ട പരാതിയില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ട ഗ്രേറ്റര്‍ മുംബൈയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ 2024 ഏപ്രിലിലെ ഉത്തരവിനെ ചോദ്യം ചെയ്ത് ഭാര്യയും ഭാര്യാ പിതാവും സഹോദരനും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്.

ഒരു ഹിന്ദു വിവാഹ ഹർജിയിൽ, ലൈംഗിക ബലഹീനതയെക്കുറിച്ചുള്ള ആരോപണങ്ങൾ വളരെ പ്രസക്തമാണെന്നും “അതായത്, ബലഹീനത കാരണം ഭാര്യയെ മാനസികമായി പീഡിപ്പിക്കാൻ കാരണമായെന്ന് ആരോപിക്കുമ്പോൾ, ആ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ അവൾ തീർച്ചയായും ന്യായീകരിക്കപ്പെടുന്നു. ആരോപണങ്ങൾ അവരുടെ ദാമ്പത്യ ജീവിതത്തിനിടയിൽ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. അതിനാൽ അവ വളരെ ആവശ്യമാണ്. ബലഹീനതയെക്കുറിച്ചുള്ള ഈ ആരോപണങ്ങൾ അത്ര പ്രസക്തമാണ്,” സിംഗിൾ ജഡ്ജി വിധിച്ചു.

വിവാഹ മോചനത്തിനുള്ള അപേക്ഷയിലും ജീവനാംശത്തിനുള്ള അപേക്ഷയിലും എഫ്‌ഐആറിലും ഭാര്യ തന്റെ ലൈംഗിക ശേഷിയെക്കുറിച്ച് അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്നായിരുന്നു ഭര്‍ത്താവിന്റെ ആരോപണം. 2023 ഏപ്രിലില്‍ സിആര്‍പിസി സെക്ഷന്‍ 203 പ്രകാരം ഭര്‍ത്താവിന്റെ പരാതി മജിസ്‌ട്രേറ്റ് തള്ളിക്കളഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!