മാളുകൾ പോലെയുള്ള പൊതുസ്ഥലങ്ങളിലുള്ള ടോയ്ലെറ്റുകളുടെ ഒരു പ്രത്യേകത ശ്രദ്ധിച്ചിട്ടിട്ടുണ്ടോ. അവയ്ക്ക് കതകിന്റെ അടിയിലായി ഒരു വലിയ വിടവുണ്ടാകും.എന്തുകൊണ്ടാണ് ഇത്തരം ടോയ്ലെറ്റുകളെന്ന് ചിന്തിച്ചിട്ടുണ്ടോ.
സുരക്ഷയും ശുചിത്വവും ചെലവ് ചുരുക്കലും ഒരു പോലെ കണക്കാക്കിയുള്ളതാണ് ഇത്തരം വാതിലുകൾ ഘടിപ്പിച്ചിരിക്കുന്നത്. ദിനം പ്രതി ആയിരക്കണക്കിന് പേർ വന്നു പോകുന്ന ഇടങ്ങളിലുള്ള ശൗചാലയങ്ങളായതിനാൽ അടിയിലുള്ള വിടവുകൾ ശുചീകരണ ജീവനക്കാർക്ക് ഓരോ ടോയ്ലറ്റും തുറക്കാതെ തന്നെ മോപ്പുകളും ക്ലീനിംഗ് ഉപകരണങ്ങളും ഉപയോഗിച്ച് വൃത്തിയാക്കാൻ സാധിക്കും. വെള്ളവും മാലിന്യവും കൂടുതൽ കാര്യക്ഷമമായി ഒഴുക്കിവിടാനും അടിച്ചുവൃത്തിയാക്കാനും ഇതുവഴി സാധിക്കും.
ഇനി സുരക്ഷയുടെ കാര്യമാണ്ആ രെങ്കിലും ബോധരഹിതനായി വീഴുകയോ മറ്റോ ചെയ്യുന്ന മെഡിക്കൽ സാഹചര്യങ്ങളിൽ, ജീവനക്കാർക്കോ സമീപത്തുള്ളവർക്കോ ആ വിടവിലൂടെ പെട്ടെന്ന് തന്നെ സഹായം നൽകാനും അവരെ പുറത്തെടുത്ത് രക്ഷിക്കാനും സാധിക്കും. ഇനി പൂട്ട് തുറക്കാൻ പറ്റാത്ത സാഹചര്യമുണ്ടായാൽ മെലിഞ്ഞ ശരീരമുള്ളവരാണെങ്കിൽ ആ വിടവിലൂടെ ഇഴഞ്ഞ് പുറത്തേക്ക് വരാനും സാധിക്കും.
മാത്രമല്ല, പൊതു ശൗചാലയങ്ങൾ, പ്രത്യേകിച്ച് സിനിമാ തിയേറ്ററുകൾ, മാളുകൾ തുടങ്ങിയ സ്ഥലങ്ങളിലെ പുകവലിക്കോ മറ്റ് പ്രവർത്തനങ്ങൾക്കോ വേണ്ടി ചിലപ്പോൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ഇത് തടയാനും ഇത്തരം വാതിലുകൾ കൊണ്ട് കഴിയാം.
മുഴുനീള വാതിലുകൾ നിർമ്മിക്കാനും സ്ഥാപിക്കാനും ചെലവ് കൂടുതലാണ്. ഇതോടൊപ്പം ഈർപ്പത്താൽ സമ്പർക്കം പുലർത്തുന്നതിലൂടെ ഉണ്ടാകുന്ന കേടുപാടുകൾക്ക് സാദ്ധ്യത കൂടുതലാണ്. പൊതു ടോയ്ലറ്റുകളിൽ എല്ലായ്‌പ്പോഴും മികച്ച വായുസഞ്ചാരം ഉണ്ടാകണമെന്നില്ല. എന്നാൽ ഇത്തരം വാതിലുകൾ ആ പ്രശ്നം ഒരു പരിധിവരെ കുറയ്ക്കുന്നു.