സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ആരാകും ഇനി സഞ്ജുവിന്‍റെ പിന്‍ഗാമിയായെത്തുക എന്ന ചോദ്യമാണ് ഉയരുന്നത്. 2021 ജനുവരിയിൽ സ്റ്റീവ് സ്മിത്തിന്‍റെ പിന്‍ഗാമിയായാണ് സഞ്ജു രാജസ്ഥാന്‍ റോയല്‍സ് നായകനാവുന്നത്.
കഴിഞ്ഞ സീസണില്‍ സഞ്ജുവിന് പരിക്കേറ്റപ്പോള്‍ പകരം നായകനായി രാജസ്ഥാന്‍ പരിഗണിച്ചത് റിയാന്‍ പരാഗിനെയായിരുന്നു. കഴിഞ്ഞ ആറ് സീസണുകളിലായി രാജസ്ഥാനുവേണ്ടി കളിക്കുന്ന പരാഗ് ടീമിന്‍റെ ഏറ്റവും വിലപ്പെട്ട താരമാണ്. 2019 മുതല്‍ കളിച്ചിട്ടും ഒരിക്കല്‍ പോലും സീസണില്‍ 200 റണ്‍സിലധികം നേടിയിട്ടില്ലാത്ത പരാഗ് പക്ഷെ 2024ലെ സീസണില്‍ ആദ്യമായി 573 റൺസ് സ്കോര്‍ ചെയ്ത് ഞെട്ടിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍(393) ആ മികവ് ആവര്‍ത്തിക്കാൻ പരാഗിനായില്ല. സ്ഥിരതയില്ലായ്മ സഞ്ജുവിൻെ സ്ഥാനത്തേക്ക് വരാൻ തിരിച്ചടിയാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
കഴിഞ്ഞ സീസണില്‍ സഞ്ജുവിന്‍റെ അഭാവത്തില്‍ രാജസ്ഥാനെ നയിച്ച പരാഗിന് ഒരു മത്സരത്തില്‍ മാത്രമാണ് ടീമിനെ ജയത്തിലെത്തിക്കാനായത്. ഈ സാഹചര്യത്തില്‍ യശസ്വി ജയ്സ്വാളിനെയാകും രാജസ്ഥാന്‍ ദീര്‍ഘകാല ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുക എന്നാണ് സൂചനകള്‍.
11 സീസണുകളിലായി രാജസ്ഥാനുവേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിക്കുകയും(155) ഏറ്റവും കൂടുതല്‍ റണ്‍സടിക്കുകയും(4219) ചെയ്ത സഞ്ജു രാജസ്ഥാനെ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍(67) നയിക്കുകയും ജയിക്കുകയും(33) ചെയ്ത നായകനുമാണ്. അതുകൊണ്ട് തന്നെ അടുത്ത സീസണ് മുമ്പ് സഞ്ജു ടീം വിട്ടാല്‍ പകരം അത്രയും കരുത്തനായ നായകനെയാണ് ടീം നോക്കുന്നത്.