Thursday, June 19, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

സേഫ്റ്റി പിന്നിൽ എന്തിനാണ് ദ്വാരങ്ങൾ, ഇത്രയും വലിയ എൻജിനീയറിം​ഗ് വൈഭവമോ?

സേഫ്റ്റി പിന്നുകൾ ഉപയോ​ഗിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ എന്നെങ്കിലും അവയുടെ ആകൃതിയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ആ സവിശേഷമായ രൂപത്തിന് പിന്നിലെ കാരണം അറിയാമോ. വെറും ഒരു ഡിസൈനല്ല അത് ആ ചെറിയ പിന്നിൽ നമുക്ക് സാമാന്യമായി ചിന്തിച്ചെടുക്കാൻ കഴിയുന്നതിനപ്പുറമുള്ള ഒരു എൻജിനീയറിം​ഗ് വൈഭവമുണ്ട്.

യഥാർത്ഥത്തിൽ സേഫ്റ്റി പിന്നിന്റെ സൂപ്പർ പവറിന്റെ രഹസ്യമാണ് അതിന്റെ ഡിസൈനിൽ അടങ്ങിയിരിക്കുന്നത്. ഒരു സേഫ്റ്റി പിന്നിൽ രണ്ട് ദ്വാരങ്ങളുണ്ട്: മുകളിൽ അത് ഉറപ്പിക്കുന്നിടത്തും, താഴെ മറ്റൊന്നും. “മുകളിലുള്ള ദ്വാരം, പിൻ തുറക്കുമ്പോഴും അടയ്ക്കുമ്പോഴും നിങ്ങൾക്ക് അത് കൂടുതൽ എളുപ്പത്തിൽ ചെയ്യാൻ സഹായിക്കുന്നതാണ്,” താഴെയുള്ള ദ്വാരം, പിൻ തുറക്കാനും അതിനൊപ്പം തന്നെ വസ്ത്രത്തിൽ പിടിച്ചിരിക്കാനും സഹായിക്കുന്ന സ്പ്രിംഗ് സംവിധാനമാണ്.”

സേഫ്റ്റി പിന്നിലെ ദ്വാരം എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്?
സ്പ്രിംഗ് ടെൻഷൻ നിലനിർത്തലാണ് ഈ ദ്വാരത്തിന്റെ ലക്ഷ്യം . ഒരു സേഫ്റ്റി പിൻ തുറന്ന് അടച്ചുപൂട്ടാൻ വളരെ പെട്ടെന്ന് സഹായിക്കുന്ന ഒന്നാണിത്. പിന്നിന്റെ നിർമ്മാണത്തിന് ഉപയോ​ഗിച്ചിരിക്കുന്ന കമ്പി അനായാസം വളയ്ക്കാനും അടയ്ക്കാനും സാധിക്കുന്നത് ഇതിനാലാണ്.

അടിയിലെ ദ്വാരം പിന്നിന് വസ്ത്രത്തിൽ പിടിച്ചിരിക്കാനുള്ള കഴിവ് നൽകുന്നു. ഇതുള്ളതിനാലാണ് വസ്ത്രത്തിന്റെ ഭാ​ഗങ്ങൾ തമ്മിൽ വിട്ടുപോകാതെ കൂടിയിരിക്കാൻ സാധിക്കുന്നത്. ഇടയ്ക്ക് പിന്നിന് അടിയിലുള്ള ദ്വാരത്തിന്റെ അകത്ത് വസ്ത്രത്തിന്റെ ഭാ​ഗം കുടുങ്ങിപ്പോകാറുണ്ട്. ഇതൊഴിവാക്കാനായി വസ്ത്രത്തിൽ കുത്തുന്നതിന് മുമ്പ് പിന്നിൽ ഒരു തുണ്ട് കടലാസ് കുത്തുന്നത് നല്ലതാണ്. അല്ലെങ്കിൽ വസ്ത്രത്തിന് കേടുപാടുകൾ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!