ജാപ്പനീസ് മിനിമലിസം എന്ന് കേട്ടിട്ടുണ്ടോ. എന്താണിത് എന്നറിയാമോ. പലരും ഇതൊരു ഫാഷൻ്‍ ഡിസൈൻ രീതിയാണെന്നാണ് കരുതി വെച്ചിരിക്കുന്നത്. അതായത് വളരെ ലളിതമായി ഡിസൈൻ ചെയ്യുകയെന്നത്. എന്നാൽ ഇത് കേവലം ഡിസൈനിംഗിൽ മാത്രം ഒതുങ്ങുന്നതല്ല.
മറിച്ച് അത് ആഴത്തിലുള്ള സാംസ്കാരിക ആദർശങ്ങളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. സെൻ ബുദ്ധമതവും ഷിന്റോയിസവും ഇതിലുണ്ട് ഇവർ ശൂന്യതയെയും ഒരു വസ്തുവിന്റെ സ്വാഭാവിക രൂപത്തെയും വിലമതിക്കുന്നു.അതിനാൽ ഇതൊരു സാംസ്കാരിക വാസ്തുവിദ്യയാണ്.
ഉപയോഗിക്കുന്ന ഡിസൈനുകൾ സൂക്ഷ്മമായ പ്രതീകാത്മകത പരമ്പരാഗത രൂപങ്ങളുമായി (ചെറി പൂക്കൾ, പൈൻ മരങ്ങൾ, തിരമാല പാറ്റേണുകൾ)ചേരുന്നവയാണ്, അവ ആധുനിക ലേഔട്ടുകളിലേക്ക് പകർത്തുകയാണ് ചെയ്യുന്നത്.
ഉദാഹരണത്തിന് ഒരു ബ്രൂവറിന്റെ ലേബലിൽ ഒരൊറ്റ ത്രികോണാകൃതിയിലുള്ള പൈൻ ചിഹ്നം മാത്രമേ കാണൂ.പാശ്ചാത്യ ബ്രാൻഡുകൾ ഈ ആശയങ്ങൾ വ്യാപകമായി സ്വീകരിച്ചിട്ടുണ്ട്. ചർമ്മസംരക്ഷണത്തിനുള്ള വസ്തുക്കളുടെ പാക്കേജിംഗ് തന്നെയാണ്വ്യ ഉദാഹരണം ഗ്ലാസ് അല്ലെങ്കിൽ പ്ലെയിൻ വൈറ്റ് ട്യൂബുകൾ, സ്പേസ് ടെക്സ്റ്റ്, നോ-ഫ്രിൽസ് ലോഗോകൾ എന്നിവയാണ് അവിയിലെല്ലാം കാണാൻ കഴിയുക.പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെ, അവ അക്ഷരാർത്ഥത്തിൽ മാലിന്യം കുറയ്ക്കുകയും സുതാര്യത സൂചിപ്പിക്കുകയും ചെയ്യുന്നു.
ഒറിഗാമി പോലെ നിർമ്മിക്കുന്ന ബോക്സുകളും വളരെ ലളിതമായ നിറങ്ങളും ലളിതമായ ഡിസൈനുകളുമൊക്കെ ഇതിലുൾപ്പെടുന്നു. കൂടാതെ ഫർണ്ണീ്ചറുകളിലും ഇപ്പോൾ ഇത് പ്രകടമാകുന്നുണ്ട്. ഒരു മേശയും കസേരയും ബെഞ്ചുമൊക്കെ എത്ര ലളിതമായി ഉണ്ടാക്കാമോ അത്രയും ലളിതമായാണ് ഉണ്ടാക്കുന്നത്. മാത്രമല്ല അതിന്റെ നാച്വറൽ നിറത്തിനും മാറ്റം വരുത്തുന്നില്ല. ഈ തരത്തിലുള്ള ഇന്റീരിയർ ഡിസൈനുകൾ വ്യക്തികളുടെ മാനസികാരോഗ്യത്തിന് വലിയ സഹായം ചെയ്യുമെന്നാണ് പറയപ്പെടുന്നത്.