Sunday, June 15, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

മരിച്ചുപോയവരുടെ ആധാറും പാൻകാർഡും എന്തുചെയ്യണം, നശിപ്പിച്ചുകളയണോ? നിർദ്ദേശം ഇങ്ങനെ

ഉടമ മരിച്ചതിന് ശേഷം ആധാർ, പാൻകാർഡ് പോലുള്ള രേഖകൾ എന്താണ് ചെയ്യേണ്ടത്. പലർക്കും വളരെ സംശയമുള്ള ഒരു കാര്യമാണിത്. ഈക്കാര്യത്തിൽ പ്രത്യേകിച്ച് ഒരു നിർദ്ദേശമില്ലെങ്കിലും അടിസ്ഥാനപരമായി നമ്മൾ ചെയ്യേണ്ട കുറച്ചു കാര്യങ്ങളുണ്ട്. അതായത് ഈ രേഖകൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കോ വ്യാജ സാമ്പത്തിക ഇടപാടുകൾക്കോ വേണ്ടി ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. അതിനാൽ, ഒരാളുടെ മരണശേഷം ഈ ഐഡികൾ എങ്ങനെ ശരിയായി കൈകാര്യം ചെയ്യാമൊന്ന് നോക്കാം.

ഒരു പൗര​ന്റെ പ്രധാന തിരിച്ചറിയൽ രേഖയാണ് ആധാർ. അതിനാൽ ഇതിൻ്റെ പ്രാധാന്യം വലുതാണ്. ഒരു വ്യക്തി മരിച്ചാൽ, മരണപ്പെട്ട വ്യക്തിയുടെ ആധാർ കാർഡ് നിർജ്ജീവമാക്കാനോ റദ്ദാക്കാനോ നിലവിൽ വ്യവസ്ഥയില്ല. എന്നാൽ മരണപ്പെട്ട വ്യക്തിയുടെ ആധാർ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ, യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) വെബ്സൈറ്റ് വഴി, വ്യക്തിയുടെ ക്രെഡൻഷ്യലുകൾ ലോക്ക് ചെയ്തുകൊണ്ട് സുരക്ഷിതമാക്കണം.

പ്രധാന സാമ്പത്തിക രേഖയാണ് പാൻ കാർഡ്. വ്യക്തി മരിച്ചാലും എല്ലാ അക്കൗണ്ടുകളും ക്ലോസ് ചെയ്യുന്നത് വരെ പാൻ കൈവശം വയ്ക്കണം. അക്കൗണ്ട് അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കഴിഞ്ഞാൽ മരണപ്പെട്ട വ്യക്തിയുടെ പാൻ ആദായനികുതി വകുപ്പിന് സമർപ്പിക്കാം. ഇതിനായി അസസ്സിംഗ് ഓഫീസർക്ക് (AO) ഒരു അപേക്ഷ എഴുതി നൽകുക. മരിച്ചയാളുടെ പേര്, പാൻ നമ്പർ, ജനനത്തീയതി, മരണ സർട്ടിഫിക്കറ്റിന്റെ ഒരു പകർപ്പ് എന്നിവ അപേക്ഷയുടെ കൂടെ നൽകുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!