Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ചാര്‍ജറുകള്‍ സ്ഥിരമായി പ്ലഗ് പോയിന്റില്‍ തന്നെ കുത്തിവയ്ക്കാറുണ്ടോ, സ്വപ്‌നത്തില്‍ ചിന്തിക്കാത്ത പണികിട്ടും

പലരും ഏറ്റവും അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന ഒന്നാണ് ചാര്‍ജറുകള്‍. പലപ്പോഴും ചാര്‍ജറുകള്‍ പ്ലഗ് പോയിന്റില്‍ തന്നെ കുത്തിവെച്ചിട്ടുണ്ടാവും. ചാര്‍ജറുകള്‍ സ്ഥിരമായി പ്ലഗ് പോയിന്റില്‍ തന്നെ കുത്തിവയ്ക്കുന്നത് അപകടകരമാണെന്ന് എത്രപേര്‍ക്കറിയാം? സ്വിച്ച് ഓഫ് ചെയ്തണ് ഇട്ടിരിക്കുന്നതെങ്കിലും ചാര്‍ജറുകള്‍ പ്ലഗ് പോയിന്റില്‍ തന്നെ വയ്ക്കുമ്പോളുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്താണെന്ന് അറിയാം.

ഇലക്ട്രോണിക് ഉപകരണത്തിന്റെ ഉപയോഗം അനുസരിച്ച് അതിന്റെ പവറിലും വ്യത്യാസമുണ്ടായിരിക്കും. വളരെ ലളിതമായ വ്യത്യസം മുതല്‍ കാര്യമായ മാറ്റങ്ങള്‍ വരെയുണ്ടാകുന്ന ചാര്‍ജറുകളുണ്ട്. വാള്‍ പ്ലഗില്‍ നിന്ന് എസി (ആള്‍ട്ട് കറന്റ്) എടുക്കുകയും, അതിനെ ഇലക്ട്രോണിക് ഉപകരണത്തിന്റെ ബാറ്ററിക്ക് ആവശ്യമായ ലോ-വാള്‍ട്ടേജ് ഡിസി (ഡയറക്ട് കറന്റ്) ആക്കി മാറ്റുകയും ചെയ്യുന്നതാണ് സാധാരണ ചാര്‍ജറുകളുടെ പ്രവര്‍ത്തനം.

സ്വിച്ച് ഓണ്‍ ചെയ്യാതെ ചാര്‍ജര്‍ പ്ലഗില്‍ കുത്തിയിട്ടുണ്ടെങ്കില്‍ അത് സ്വാഭാവികമായും ചെറിയ അളവില്‍ കറന്റ് വലിച്ചുകൊണ്ടിരിക്കും. ഇത്തരത്തില്‍ പ്ലഗ് ചെയ്തിരിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ സ്വിച്ച് ഓണ്‍ ചെയ്യാതെ തന്നെ കറന്റ് ഉപയോഗിക്കുന്നതിനെ ‘വാംപയര്‍ പവര്‍’ എന്നാണ് വിളിക്കാറ്.

ഈ വൈദ്യുതിയുടെ ഒരു ഭാഗം താപമായി പുറത്ത് വിടുകയും ചെറിയ ഭാഗം നിയന്ത്രിത, സംരക്ഷിത സര്‍ക്യൂട്ടുകളുടെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!