Sunday, June 15, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

എട്ട് പേരുടെ ജീവനെടുത്തു; സമാധാനത്തിനായി മരണക്കിണറിനെ പ്രാര്‍ത്ഥിച്ച് ജനങ്ങള്‍

മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ കോണ്ട്വാത് ഗ്രാമത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ചില വിചിത്ര സംഭവങ്ങള്‍ ശ്രദ്ധ നേടുകയാണ്. ഇവിടെയുള്ള ഒരു കിണറാണ് കഥയിലെ കേന്ദ്ര കഥാപാത്രം. ഗ്രാമത്തില്‍ തുടര്‍ച്ചയായി ഉണ്ടായ മരണങ്ങളുടെ പ്രഭവ കേന്ദ്രമായി ഈ കിണര്‍ മാറിയതോടെയാണ് എല്ലാം ആരംഭിച്ചത്.

ഏപ്രില്‍ മൂന്നിനായിരുന്നു സംഭവങ്ങളുടെ തുടക്കം. ആദ്യ മരണത്തിന് തൊട്ട് പിന്നാലെ ഗ്രാമത്തിലെ എട്ട് പേരാണ് ആ ഒരു കിണറ്റില്‍ വീണ് മരണമടഞ്ഞത്. കിണറ്റില്‍ വീണവരെ രക്ഷിക്കാന്‍ ഇറങ്ങിയവര്‍ കിണറില്‍ പെട്ടു പോവുകയായിരുന്നു. കിണറിന്റെ അടിത്തട്ടിലെ വിഷവാതകമാണ് കിണറ്റില്‍ ഇറങ്ങിയ വ്യക്തികളെ ഒന്നൊന്നായി മരണത്തിലേക്ക് തള്ളിവിട്ടതെന്ന് പിന്നീട് ശാസ്ത്രീയ പരിശോധനകളില്‍ തെളിഞ്ഞു.

എന്നാല്‍ ഈ സാധാരണ കിണര്‍, അതോടെ ഗ്രാമവാസികള്‍ക്കിടയില്‍ ‘മരണക്കിണര്‍’ ആയി മാറിയിരിക്കുകയാണ്. സംഭവം നടന്നിട്ട് ഇപ്പോള്‍ ഒരു മാസത്തിലേറെ ആയെങ്കിലും ഇപ്പോഴും ഇവര്‍ക്ക് ഇതൊരു പേടിസ്വപ്‌നമാണ്. കിണറ്റില്‍ നിന്ന് ആരും വെള്ളം എടുക്കുന്നില്ല. കിണറിന്റെ സമീപത്തു കൂടി നടന്നു പോകാന്‍ പോലും കുട്ടികള്‍ക്ക് വിലക്കുണ്ട്. തങ്ങള്‍ക്കിപ്പോള്‍ ഇത് ഒരു കിണറായി തോന്നുന്നില്ലെന്നും മരണ കെണിയായാണ് അനുഭവപ്പെടുന്നത് എന്നുമാണ് ഗ്രാമവാസികള്‍ പറയുന്നത്.

ഒടുവില്‍, ഗ്രാമത്തെ ഗ്രസിച്ച ഭയത്തെ മറികടക്കാന്‍ ഗ്രാമവാസികള്‍ തന്നെ ഒരു വഴി കണ്ടെത്തി. കിണറില്‍ വീണ് മരിച്ച് പോയവരുടെ ആത്മാക്കള്‍ക്ക് വേണ്ടി ഇവര്‍ ഒത്തുകൂടി, പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടത്തി. ഗ്രാമത്തില്‍ മരണം വിതച്ച ആ കിണറിന്റെ ചുറ്റുപാടും ഇന്ന് ഗ്രാമവാസികള്‍, തങ്ങള്‍ ഒത്തുകൂടാനും പ്രാര്‍ത്ഥിക്കാനുമുള്ള സ്ഥലമായിട്ടാണ് കണക്കാക്കുന്നത് ‘ഇത് പരമ്പര്യത്തെ കുറിച്ചുള്ളതല്ല, ഇത് ജീവിക്കാനുള്ള അതിജീവനത്തിന് വേണ്ടിയാണ്. ഇവിടെ കുറച്ച് കാലമായി ഭയം നിലനില്‍ക്കുന്നു. ഗ്രാമവാസികള്‍ യഥാര്‍ത്ഥത്തില്‍ ജീവിക്കാന്‍ പോലും മറന്ന് പോയി.’ ഗ്രാമത്തലവന്‍ മുകേഷ് താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!