ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി ഇന്ത്യൻ പ്രതിനിധി സംഘം വിശദീകരിക്കുന്ന പരിപാടി മലേഷ്യയില്‍ സംഘടിപ്പിക്കരുതെന്ന പാകിസ്ഥാന്റെ അഭ്യര്‍ത്ഥന മലേഷ്യ തള്ളി. മലേഷ്യയില്‍ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ എത്തിയ ഇന്ത്യയുടെ പ്രതിനിധി സംഘത്തെ മതത്തിന്റെ പേര് പറഞ്ഞ് ;അവിടെ നിന്നും ഒഴിവാക്കാനാണ് പാകിസ്ഥാന്‍ മതം പറഞ്ഞത്. പക്ഷെ മലേഷ്യ അത് ചെവിക്കൊണ്ടില്ല. മുൻ നിശ്ചയിച്ച പ്രകാരം ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ പത്ത് പരിപാടികളും മലേഷ്യ സംഘടിപ്പിച്ചു.
മലേഷ്യയിലെ പാകിസ്ഥാന്‍ എംബസിയിലെ ഉദ്യോഗസ്ഥരാണ് മതത്തിന്റെ പേര് പറഞ്ഞ് മലേഷ്യയിലെ ഉദ്യോഗസ്ഥരെ ഇന്ത്യന്‍ സംഘവുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത്. “ഞങ്ങള്‍ ഒരു ഇസ്ലാമിക രാജ്യമാണ്. നിങ്ങളും ഒരു ഇസ്ലാമിക രാജ്യമാണ്. ഇന്ത്യന്‍ നയതന്ത്രസംഘത്തെ നിങ്ങള്‍ കേള്‍ക്കാന്‍ ശ്രമിക്കരുത്. മലേഷ്യയിലെ അവരുടെ എല്ലാ പരിപാടികളും റദ്ദാക്കണം.”- ഇതായിരുന്നു മലേഷ്യയിലെ പാകിസ്ഥാന്‍ എംബസി ഉദ്യോഗസ്ഥരുടെ ഉപദേശം.
ഇന്ത്യയുടെ സര്‍വ്വകക്ഷിസംഘം മലേഷ്യൻ പാർലമെന്റിലെത്തി സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഷായുടെ നേതൃത്വത്തിലുള്ള സംഘമാണ് മലേഷ്യ സന്ദർശിച്ചത്. രാജ്യത്ത് ഇതുസംബന്ധിച്ച 10 പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്. ഇത് പത്തും എങ്ങനെയെങ്കിലും റദ്ദാക്കണമെന്നായിരുന്നു മലേഷ്യയുടെ മേല്‍ പാകിസ്ഥാന്‍ നടത്തിയ സമ്മര്‍ദ്ദം.ഇന്ത്യ പാക് വിഷയത്തിൽ മലേഷ്യയും ആദ്യം ഇന്ത്യയെ എതിര്‍ത്ത രാജ്യമാണെങ്കിലും നിലവിൽ ഇന്ത്യയുമായി മികച്ച ബന്ധമാണ് ഉള്ളത്.