Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

18 വർഷത്തെ കാത്തിരിപ്പ്; പഞ്ചാബിനെ വീഴ്ത്തി കിരീടത്തിൽ മുത്തമിട്ട് കോലിയും ആർസിബിയും

ഒടുവിൽ സന്തോഷാശ്രുവൊഴുക്കി വിരാട് കോലി, പതിനെട്ട് വര്‍ഷത്തെ നീണ്ടകാത്തിരിപ്പിനൊടുക്കം ഐപിഎല്‍ കിരീടത്തില്‍ കോലിയുടെ മുത്തം. പഞ്ചാബിനെ 6 റണ്‍സിന് കീഴടക്കി ബെംഗളൂരു ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു.

ബെംഗളൂരു ഉയർത്തിയ 191 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ ആയുള്ളൂ. ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തകർപ്പൻ തുടക്കമാണ് ഓപ്പണർമാർ സമ്മാനിച്ചത്. എന്നാൽ വിക്കറ്റുകൾ‌ വീണുകൊണ്ടിരുന്നത് പഞ്ചാബിന് തിരിച്ചടിയായി. വിജയം ബെം​ഗളൂരുവിന് ഒപ്പമായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന്റെത് ഭേദപ്പെട്ട തുടക്കമായിരുന്നു. മായങ്കിന്റെ വെടിക്കെട്ടിൽ ടീം മികച്ച സ്കോറിൽ തുടക്കത്തിലെത്തി. നായകൻ രജത് പാട്ടിദാറാണ് പിന്നീട് ആർസിബിയെ കരകയറ്റാനിറങ്ങിയത്. അഞ്ചാം വിക്കറ്റിൽ ജിതേഷ് ശർമയും ലിവിങ്സ്റ്റണും തകർപ്പൻ ബാറ്റിങ് കാഴ്ചവെച്ചതോടെ സ്‌കോർ 170-കടന്നു. ഒടുക്കം നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ബെംഗളൂരു 190 റൺസെടുത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!