ഇന്ത്യയിലെ ഒരു വഴിയോര കച്ചവടക്കാരൻ തന്നെ പറ്റിക്കാൻ നോക്കിയെന്നാരോപിച്ച് ട്രാവൽ വ്ലോഗർ പങ്കുവച്ച വീഡിയോയ്ക്കെതിരെ വിമർശനം.
@nativety എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. കൊൽക്കട്ടയിലെ ഒരു മാർക്കറ്റിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ബാഗ് വിൽക്കുന്ന ഒരു കച്ചവടക്കാരന്റെ അടുത്തെത്തുന്നത് കാണാം. ശേഷം ബാഗുകളുടെ വില ചോദിക്കുന്നുമുണ്ട്.
ബാഗിന് വില ചോദിക്കുന്നു. ആദ്യം കച്ചവടക്കാരൻ പറയുന്നത് 500 രൂപ എന്നാണ്. ബാഗ് വേണ്ട എന്ന് പറഞ്ഞ് യുവാവ് മുന്നോട്ട് നടക്കുന്നു. കച്ചവടക്കാരൻ അത് കുറച്ച് 400 രൂപയാക്കുന്നു.പലതവണ പറഞ്ഞ ശേഷം അവസാനം കുറച്ച് കുറച്ച് കച്ചവടക്കാരൻ 50 രൂപയ്ക്ക് ബാഗ് തരാമെന്നാണ് പറയുന്നത്. യുവാവ് വീഡിയോ പങ്കുവച്ചിരിക്കുന്നത് തന്നെ എങ്ങനെയാണ് പറ്റിക്കപ്പെടുന്നത് എന്നും പറഞ്ഞുകൊണ്ടാണ്. എന്നാൽ, നിങ്ങൾ ഒരുവലിയ മാളിൽ പോയാൽ ഇത്തരത്തിൽ അവിടെ നിന്ന് വിലപേശുമോ ഇതൊരു പാവം മനുഷ്യനായത് കൊണ്ടല്ലേ എന്നായിരുന്നുപലരുടെയും ചോദ്യം .
‘ആ ബാഗിന് അതിനേക്കാൾ വില വരും അയാൾക്ക് വീട്ടിൽ കുട്ടികൾക്ക് ഭക്ഷണം കൊടുക്കേണ്ടതുണ്ട്, ഇങ്ങനെ ചെയ്യരുത്’ എന്നായിരുന്നു ഒരാളുടെ അഭിപ്രായം. ‘ ഭക്ഷണത്തിന് 20 ഡോളര്‍ ടിപ്പ് നൽകും, എന്തിനാണ് 10 ഡോളര്‍ ബാഗിന് വിലപേശുന്നത് സുഹൃത്തേ’ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. 2മില്യണിലധികം ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് കീഴിലാരും ഇയാളുടെ പക്ഷം നിന്നില്ലെന്നതും വളരെ ശ്രദ്ധേയമാണ്.