വിപഞ്ചിക ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ഒരിക്കല്‍പോലും തന്നോട്പ റഞ്ഞിട്ടില്ലെന്ന് അമ്മ ശൈലജ. സഹോദരിയാണ് ഇരുവരും തമ്മിലുണ്ടായ പല പ്രശ്നങ്ങൾക്കും കാരണമായതെന്നും ശൈലജ പറയുന്നു.
സ്വന്തം കുഞ്ഞിന്റെ ചോറൂണിന് പോലും നിതീഷ് നാട്ടിലേക്ക് വന്നിരുന്നില്ല. അവധിയെടുത്ത് സഹോദരിയുടെ വീട്ടിലുണ്ടായിരുന്നു. സഹോദരിയും നിതീഷിന്റെ അച്ഛനുമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം.
വിവാഹ പിറ്റേന്ന് വീട്ടിലെ മുഴുവന്‍ ജോലികളും സഹോദരി ചെയ്യിച്ചു. ട്രയല്‍ എന്നാണ് പറഞ്ഞത്. മകളോട് സഹോദരിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. മകള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ നിതീഷിനെ സമ്മതിക്കില്ലായിരുന്നു’
ഇത്രയും ദുഃഖമനുഭവിച്ചിട്ടും വിപഞ്ചികയ്ക്ക് ഭര്‍ത്താവിനോട് വലിയ സ്‌നേഹമായിരുന്നു. നിധീഷ് തെറ്റ് മനസ്സിലാക്കി തിരിച്ചെത്തുമെന്ന പ്രതീക്ഷയായിരുന്നു. മകള്‍ക്ക് അച്ഛനും അമ്മയും വേണമെന്ന് ബന്ധുക്കളോട് പറയുമായിരുന്നു. വിവാഹമോചനത്തിന് നോട്ടീസ് ലഭിച്ചതോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചതാണ് കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചതെന്നും കുണ്ടറയിലെ വീട്ടിലിരുന്ന് ഷൈലജ പറഞ്ഞു. കുഞ്ഞിനോടും കടുത്ത അവഗണനയാണ് നിധീഷ് കാട്ടിയത്. കുഞ്ഞിന്റെ ചോറൂണിന് നാട്ടിലെത്തിയപ്പോഴും ഒപ്പമുണ്ടായില്ല. സഹോദരിയുടെ കുഞ്ഞിനെ ലാളിക്കുമ്പോള്‍ തന്റെ കുഞ്ഞിനെ നോക്കിയിട്ടുപോലുമില്ല. വിവാഹം കഴിച്ചത് പണം മോഹിച്ചായിരുന്നെന്ന് വിപഞ്ചിക എപ്പോഴും പറയുമായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.