ഒന്നര വയസുള്ള മകളെ കൊലപ്പെടുത്തിയ ശേഷം കൊല്ലം സ്വദേശിയായ വിപഞ്ചിക ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ ജീവനൊടുക്കിയ സംഭവത്തില്‍, നിതീഷിന്റെ ലൈംഗിക വൈകൃതങ്ങളുടെ തെളിവുകളും പുറത്തുവരുന്നു. സോഷ്യല്‍ മീഡിയയില്‍, നിതീഷ് ലേഡീസ് ഇന്നര്‍വെയര്‍ ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. നിതീഷ് വൈകൃതമുള്ള മനുഷ്യനാണെന്ന് വിപഞ്ചിക തന്റെ ആത്മഹത്യാക്കുറിപ്പിലും സൂചിപ്പിച്ചിരുന്നു.
വിപഞ്ചിക ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ച ശബ്ദ സന്ദേശത്തിലും, മൊബൈല്‍ സന്ദേശത്തിലുമാണ് ഭര്‍ത്താവ് നിതീഷിന്റെ ലൈംഗിക വൈകൃതങ്ങള്‍ വിവരിച്ചിരിക്കുന്നത്. മറ്റുള്ള സ്ത്രീകളുടെ അടി വസ്ത്രങ്ങള്‍ ഫ്‌ലാറ്റിലേക്ക് കൊണ്ടു വരിക പതിവായിരുന്നു. . സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ വീട്ടിലേക്ക് കൊണ്ടു വന്നതിന് പുറമേ അവ ധരിച്ച് ലിപ്‌സ്റ്റിക്കും മുഖത്ത് ഫൗണ്ടേഷനും തേച്ചുള്ള ചിത്രം നിതീഷ് തന്നെ സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ തുടങ്ങി.
ഇങ്ങനെ മോഷ്ടിച്ചുകൊണ്ടു വരുന്ന വസ്ത്രങ്ങള്‍ പേര് ബുക്കിലെഴുതി സൂക്ഷിക്കാറുമുണ്ടെന്നും വിപഞ്ചിക സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. നിതീഷ് തന്റെ ഭാര്യയുടെ വസ്ത്രങ്ങള്‍ മോഷ്ടിച്ചതായി ഒരാള്‍ വിപഞ്ചികയെ വിളിച്ച് പറഞ്ഞതോടെ, കാര്യങ്ങള്‍ കൈവിട്ടുപോയെന്ന് വിപഞ്ചികയ്ക്ക് മനസ്സിലായി. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു.
കാണാന്‍ പാടില്ലാത്ത പല വീഡിയോകളും കണ്ട ശേഷം അത് ബെഡ് റൂമില്‍ വേണമെന്ന് ആവശ്യപ്പെടും. തനിക്ക് ആവശ്യമുള്ള ഒരു സാധനങ്ങളും വാങ്ങിത്തരില്ല, തന്നെ പുറത്തു കൊണ്ട് പോകില്ല, മുന്‍കുറിപ്പില്‍ വിപഞ്ചിക പറഞ്ഞു. ഭക്ഷണം കഴിക്കാന്‍ പോലും ഭര്‍ത്താവ് സമ്മതിക്കുന്നില്ലെന്നും കുറിപ്പിലുണ്ട്.