ലഹരിക്കെതിരെ സംസാരിക്കുന്നവരെ അതിരൂക്ഷമായി വിമർശിച്ച് നടൻ വിനായകൻ. മദ്യം മൂലം ആരോഗ്യം നശിച്ചവർ പോലും പൊതുേവദിയിൽ വന്ന് യുവതിയുവാക്കളെ ഉപദേശിക്കുകയാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിനായകൻ കുറിച്ചു.കള്ളടിച്ച് മൂത്ത് പഴുത്ത് സകലതും അടിച്ചു പോയ, എഴുന്നേറ്റ് നിൽക്കാൻ നാലാളുടെ സഹായം വേണ്ടി വരുന്നവന്മാർ പൊതു വേദിയിൽ വന്നിരുന്ന് ഡ്രഗിനെ പറ്റി പറയുന്നത് കോമഡിയാണെന്നാണ് വിനായകൻ കുറിച്ചിരിക്കുന്നത്.
പുറംതിരിഞ്ഞു നിൽക്കുന്ന ഒരു ചിത്രത്തിനൊപ്പമാണ് വിനായകന്റെ കുറിപ്പ്. എന്നാൽ നടൻ സലിംകുമാറിനെയാണ് പോസ്റ്റിൽ വിനായകൻ ലക്ഷ്യം വച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന് പിന്നാലെ നടനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. വിവാദമായതോടെ താരം കുറിപ്പ് പിൻവലിക്കുകയും ചെയ്തു
“കള്ളടിച്ച് മൂത്ത് പഴുത്ത് സകലതും അടിച്ചു പോയ, എഴുന്നേറ്റ് നിൽക്കാൻ നാലാളുടെ സഹായം വേണ്ടി വരുന്നവന്മാർ പൊതു വേദിയിൽ വന്നിരുന്ന് ഡ്രഗിനെപ്പറ്റി പറയുന്നത് കോമഡിയാണ്. ദുരന്തവും.
മയക്കുന്നതെല്ലാം മയക്കുമരുന്നാണ്. കള്ളാണേലും കഞ്ചാവാണേലും പെണ്ണാണേലും. സ്വന്തമായി പൊങ്ങാനാവാതെ മറ്റുള്ളവരുടെ തോളിൽ തൂങ്ങി പൊതുവേദിയിൽ വന്നിരുന്ന്, ടെക്നോളജിയെ കുറിച്ച് ഒന്നും അറിയാത്ത നീയാണോ യുവതീ യുവാക്കളെ ഉപദേശിക്കുന്നത്.
ചത്ത ഈ ശവങ്ങളെ പൊതുവേദിയിൽ കൊണ്ടുവന്ന് ഇരുത്തല്ലേ… ചാകാറായാൽ വീട്ടിൽ പോയിരുന്ന് ചത്തോളണം. സിനിമ നിന്നെയൊക്കെ മയക്കുന്നതു കൊണ്ടല്ലേടാ മക്കളേയും അതിലേക്കു തള്ളി കയറ്റി വിട്ട് കാശുണ്ടാക്കാൻ നോക്കുന്നത്… നീയൊക്കെയല്ലേടാ യഥാർത്ഥ ഡ്രഗ് അഡിക്ട്?”