Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

എന്നോട് തന്നെ ഞാന്‍ എന്തിനാ ഇത് കണ്ടതെന്ന് ചോദിക്കും, ആ കാര്യത്തില്‍ എനിക്ക് ഫഹദിനോട് അസൂയ; തുറന്നുപറഞ്ഞ് വിനയ് ഫോര്‍ട്ട്

ചുരുക്കം സിനിമകളിലൂടെ തന്നെ മലയാളികളുടെ പ്രയതാരമായി മാറിയ നടനാണ് വിനയ് ഫോര്‍ട്ട് റോള്‍ മോഡല്‍സ്, മാലിക് തുടങ്ങിയ ചിത്രങ്ങളിലൂടെ വിനയ് ഫോര്‍ട്ട് ഫഹദ് ഫാസിലി (Fahadh Faasil)നൊപ്പവും അഭിനയിച്ചിരുന്നു. അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ഫഹദിന്റെ പുതിയ ചിത്രം ഓടും കുതിര ചാടും കുതിരയിലും നടന്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഫഹദിനേക്കുറിച്ച് വിനയ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സ്മാര്‍ട്ട് ഫോണോ സോഷ്യല്‍ മീഡിയയോ ഉപയോഗിക്കാത്ത നടനാണ് ഫഹദ് ഫാസില്‍ എന്നും അദ്ദേഹത്തോട് ആ ഒരു കാര്യത്തില്‍ തനിക്ക് അസൂയ ഉണ്ടെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.

നമ്മുടെ കൂടുതല്‍ സമയവും പാഴാക്കി കളയുന്നത് സോഷ്യല്‍ മീഡിയയില്‍ ആണെന്നും സ്റ്റാര്‍ ആയിട്ട് സോഷ്യല്‍ മീഡിയയും സ്മാര്‍ട്ട് ഫോണും ഉപേക്ഷിക്കണമെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനയ് ഫോര്‍ട്ട്.

‘എന്റെ കൂടുതല്‍ സമയവും അപഹരിക്കുന്നത് മൊബൈല്‍ ഫോണാണ് ഫഹദിന് സ്മാര്‍ട്ട് ഫോണ്‍ ഇല്ല. ചെറിയൊരു ഫോണ്‍ ആണ് ഉപയോഗിക്കുന്നത്. ഇന്‍സ്റ്റാഗ്രാം ഒന്നുമില്ല. അതുകൊണ്ട് തന്നെ എനിക്ക് ആ കാര്യത്തില്‍ ഫഹദിനോട് അസൂയ ഉണ്ട്. ഞാന്‍ വിചാരിക്കുന്നത് എന്നെങ്കിലും ഒരു സ്റ്റാര്‍ ആകുമ്പോള്‍ ഇതുപോലെ സ്മാര്‍ട്ട് ഫോണ്‍ ഉപേക്ഷിക്കണം എന്നാണ്.

ആളുകള്‍ വിളിക്കുമ്പോള്‍ മാത്രം ഫോണ്‍ എടുക്കണം. ഇന്‍സ്റ്റാഗ്രാമില്‍ എല്ലാ ആവശ്യമില്ലാത്ത കണ്ടന്റുകളും നമ്മുടെ ഫീഡില്‍ വരും. അര്‍ഹത ഇല്ലാത്ത ആളുകളെപോലും ആഘോഷിക്കുന്ന ഇടം കൂടിയാണ് സോഷ്യല്‍ മീഡിയ. അവിടെ കല, സത്യസന്ധത അതിനൊന്നും വില ഇല്ല, ഇതെല്ലാം കണ്ടിട്ട് ഞാന്‍ എന്നോട് തന്നെ ഇത് എന്തിനാ കണ്ടത് എന്ന് ചോദിക്കും. സ്റ്റാര്‍ ആയിട്ട് സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാന്‍ നില്‍ക്കുകയാണ്, പക്ഷേ നടക്കുന്നില്ല.’- വിനയ് ഫോര്‍ട്ട് പറഞ്ഞു.

ഫഹദ് ഒരു മികച്ച നടനാണെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു. ഓടും കുതിര ചാടും കുതിരയില്‍ ഫഹദിന്റെ മൂത്ത ചേട്ടനായിട്ടാണ് താന്‍ അഭിനയിക്കുന്നതെന്നും വിനയ് ഫോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ഓണം റിലീസ് ആയാണ് ഓടും കുതിര ചാടും കുതിര തിയറ്ററുകളിലെത്തുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!