അടുത്തിടെയാണ് ഒരു കങ്കാരുവിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വലിയ തരംഗമായത്. ഒരു കങ്കാരുവിന് വിമാനത്തില്‍ പ്രവേശനം നിഷേധിക്കുന്നതായിരുന്നു ഈ വീഡിയോയുടെ ഉള്ളടക്കം
ഇതുവരെ 1.7 ദശലക്ഷം പേര്‍ ഇത് കണ്ടുകഴിഞ്ഞു. നിരവധി പേരാണ് ഈ വിഷയത്തില്‍ വളരെ വൈകാരികമായി പ്രതികരിച്ച് രംഗത്തുവന്നത്. ഒരു പാവം മൃഗത്തോട് എങ്ങനെ ഇത് ചെയ്യാന് തോന്നിയെന്ന് ചോദിച്ച് ഇവരില്‍ പലരും രോഷാകുലരായി. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ സത്യം ഇതൊരു എഐ ജനറേറ്റഡ് കണ്ടന്റ് ആണെന്നുള്ളതാണ്,
വീഡിയോ ഒരു AI- കണ്ടന്റ് ഡിറ്റക്ഷന്‍ പ്ലാറ്റ്ഫോമായ ഹൈവ് മോഡറേഷനില്‍ ടെസ്റ്റ് ചെയ്തപ്പോള്‍ അതില്‍ 99.9% AI- ജനറേറ്റഡ് അല്ലെങ്കില്‍ ഡീപ്‌ഫേക്ക് ഉള്ളടക്കം അടങ്ങിയിരിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2025 മെയ് 26 ന് ഇന്‍ഫിനിറ്റ് അണ്‍റിയാലിറ്റി എന്ന ഇന്‍സ്റ്റാഗ്രാം പേജാണ് വീഡിയോ ആദ്യം പങ്കിട്ടത്, വളരെ വിചിത്രമായ സാഹചര്യങ്ങളില്‍ മൃഗങ്ങളുടെ AI- അധിഷ്ഠിത വീഡിയോകള്‍ സൃഷ്ടിക്കുന്നതിന് പേരുകേട്ടതാണ്. ഇന്‍ഫിനിറ്റ് അണ്‍റിയാലിറ്റിയുടെ ലോഗോ ഉള്‍ക്കൊള്ളുന്ന നിരവധി യാഥാര്‍ത്ഥ്യബോധമില്ലാത്തതും സര്‍റിയല്‍ ആയതുമായ AI- ജനറേറ്റഡ് വീഡിയോകള്‍ ഈ പേജില്‍ കണ്ടെത്തിയിട്ടുണ്ട്.
അതായത് എന്തു കണ്ടാലും ഇനി പ്രതികരിക്കാന്‍ അല്‍പ്പം കാത്തിരിക്കുന്നതാണ് നല്ലതെന്ന് ചുരുക്കം കാണുന്നതെല്ലാം സത്യമായിരിക്കണമെന്നില്ല. അത്രയും യഥാര്‍ഥത്തോട് അടുത്ത് നില്‍ക്കുന്ന കണ്ടന്റുകള്‍ ഉണ്ടാക്കാന്‍ എഐയ്ക്ക് ഇപ്പോള്‍ സാധിക്കുന്നുണ്ട്.