ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് വീണാ നായർ. വർഷങ്ങളായി അഭിനയ രംഗത്തുള്ള ഇവർ വെള്ളിത്തിരയിലും ധാരാളം വേഷങ്ങൾ ചെയ്തിട്ടുണ്ട്. . ബിഗ് ബോസ് മലയാളത്തിലും മത്സരാർത്ഥിയായി എത്തിയ വീണ അടുത്തിടെയാണ് വിവാഹമോചനം നേടിയിരുന്നു.
വീണ നായർ രണ്ടാം വിവാഹത്തിനൊരുങ്ങുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ മനസ്സുതുറന്നിരിക്കുകയാണ് താരം
. ”അതൊക്കെ വെറുതേ ആളുകൾ പറയുന്നതാണ്. പക്ഷേ എനിക്ക് അങ്ങനെയൊരാൾ വേണം. അത് ഒരാവശ്യമാണ്. ഫാമിലി ലൈഫ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. നീ നൂറുവട്ടം ആലോചിക്കണമെന്ന് എന്റെ സുഹൃത്തുക്കൾ പറയും.
സമയമുണ്ടല്ലോ. എല്ലാം ഓക്കെയായി ഒരാൾ എന്റെ ലൈഫിലേക്ക് വന്നാൽ ഉറപ്പായും വിവാഹത്തെക്കുറിച്ച് ആലോചിക്കും. അങ്ങനെയൊരാൾ വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഷൂട്ടിംഗും ടെൻഷനുമൊക്കെ കഴിഞ്ഞുവരുമ്പോൾ, പോട്ടെ, സാരമില്ല എന്ന് പറഞ്ഞ് കെട്ടിപ്പിടിക്കുന്ന, എന്റെ അച്ഛനെപ്പോലെ എന്നെ സ്നേഹിക്കുന്ന ഒരാൾ വന്നാൽ ഉറപ്പായും രണ്ടാം വിവാഹമുണ്ടാകും. എനിക്ക് മോൻ അല്ലേ ഉള്ളൂ. മോൻ തന്നെ വലിയ സംഭവമാണ്. പക്ഷേ എനിക്ക് അപ്പനും അമ്മയമൊന്നുമില്ലല്ലോ. വിളിച്ചന്വേഷിക്കാനും സ്നേഹിക്കാനും ഒരാൾ വേണം. അങ്ങനെയൊരാൾ എത്രയും വേഗം വരട്ടേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു”, വീണാ നായർ പറഞ്ഞു.
നമ്മളെ നന്നായി സ്നേഹിക്കുന്നവർക്കേ നമ്മളെ നന്നായി വേദനിപ്പിക്കാനാകൂവെന്നും വീണ നായർ വ്യക്തമാക്കി. നമ്മൾ നന്നായി വിശ്വസിക്കുന്നവർക്ക് മാത്രമേ നമ്മളെ ചതിക്കാനാകൂ. താൻ കർമയിലാണ് വിശ്വസിക്കുന്നത്. സ്വർഗവും നരകവും ഇവിടത്തന്നെയാണെന്നും അവർ വ്യക്തമാക്കി.