Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

യുപിഐ പേമന്റ് സേവനങ്ങള്‍ തകരാറിലായി; പിന്നില്‍ ഉയര്‍ന്നട്രാഫിക്

ന്യൂഡല്‍ഹി: രാജ്യത്തൊട്ടാകെ യുപിഐ പേമന്റ് സേവനങ്ങള്‍ തകരാറിലായി റിപ്പോര്‍ട്ട്. പേടിഎം, ഫോണ്‍ പേ, ഗൂഗിള്‍ പേ ഉള്‍പ്പടെയുള്ള സേവനങ്ങളില്‍ തടസം നേരിട്ടു. തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് യുപിഐ സേവനങ്ങളിലെ തകരാര്‍ രൂക്ഷമായത്.

ഇതിന് പിന്നാലെ പണമിടുപാടുകള്‍ നടത്താനാകാതെ ഉപഭോക്താക്കള്‍ പ്രയാസത്തിലായി. ഡൗണ്‍ ഡിറ്റക്ടര്‍ വെബ്സൈറ്റില്‍ ഉപഭോക്താക്കള്‍ യുപിഐ സേവനത്തിലെ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തടസം നേരിടാനുള്ള കാരണം വ്യക്തമല്ല.

പിന്നീട് ഒമ്പത് മണിയോടെ ഫോണ്‍ പേ സേവനങ്ങള്‍ സാധാരണ നിലയിലായതായി അറിയിച്ച് ഫോണ്‍ പേ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ രാഹുല്‍ ചാരി എക്സില്‍ ഒരു പോസ്റ്റ് പങ്കുവെച്ചു. ഉയര്‍ന്ന ട്രാഫിക്കാണ് ഇന്നത്തെ സാങ്കേതിക തടസത്തിന് കാരണമെന്നാണ് രാഹുല്‍ ചാരി പറയുന്നത്. പേടിഎമ്മും സേവനങ്ങള്‍ സാധാരണ ഗതിയിലായതായറിയിച്ച് എക്സില്‍ പോസ്റ്റും പങ്കുവെച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!