Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

എന്നെ കൊല്ലുമെന്നാണ് ഭീഷണി, മുന്‍ മാനേജരെ മര്‍ദിച്ചിട്ടില്ല, തര്‍ക്കത്തിനിടെ കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞു,’: വെളിപ്പെടുത്തലുമായി ഉണ്ണിമുകുന്ദന്‍

തനിക്കെതിരെ വധഭീഷണിയെന്ന് നടന്‍ ഉണ്ണിമുകുന്ദന്‍. തനിക്ക് ലോബിയും ഗോഡ്ഫാദറുമില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. മുന്‍ മാനേജരെ മര്‍ദിച്ചിട്ടില്ല എന്നാല്‍ വിപിന്‍ മോശം കാര്യങ്ങള്‍ പറഞ്ഞു പരത്തുകയാണെന്നും ഉണ്ണി വ്യക്തമാക്കി. തര്‍ക്കത്തിനിടെ കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞുവെന്നും രണ്ടാഴ്ച മുന്‍പ് ഒരു അറിയാത്ത നമ്പറില്‍ നിന്ന് ഒരു വനിത തന്നെ വിളിച്ചിരുന്നുവെന്നും അവര്‍ പല പേരുകളും പറഞ്ഞുവെന്നും നടന്‍ വെളിപ്പെടുത്തി.

അതില്‍ ഒരു പേര് മുന്‍ മാനേജര്‍ വിപിന്റെ പേരായിരുന്നു. വളരെ മോശപ്പെട്ട കാര്യങ്ങള്‍ ആണ് പറഞ്ഞത്. അതെല്ലാം ഉള്‍കൊള്ളിച്ച് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതൊരു അടിക്കേസ് അല്ലെന്നും അടി ഉണ്ടായിട്ടില്ലെന്നും ഉണ്ണി പറഞ്ഞു. ഒരു സുഹൃത്ത് എന്ന നിലയില്‍ വിപിന്‍ എന്തിനാണ് തന്നെ കുറിച്ച് മോശപ്പെട്ട കാര്യങ്ങള്‍ പറയുന്നത് എന്ന് അറിയാന്‍ ആഗ്രഹം ഉണ്ടായിരുന്നു.

അവിടെയുണ്ടായ വാക്ക് തര്‍ക്കത്തിനിടെ അയാളുടെ കൂളിംഗ് ഗ്ലാസ് ഞാന്‍ വലിച്ചു എറിഞ്ഞു. അത് സത്യമാണ്. വിപിനെതിരെ ഫെഫ്കയില്‍ പരാതി ഉണ്ട്. ഒന്നിലധികം നടിമാര്‍ സിനിമ സംഘടനകള്‍ക്ക് വിപിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. വിപിന്‍ ഫെഫ്കയില്‍ അംഗം പോലും അല്ലെന്നും ഉണ്ണി മുകുന്ദന്‍ ചൂണ്ടിക്കാട്ടി.

ടോവിനോയെ കുറിച്ച് ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല, പറയുകയുമില്ല. ഞങ്ങള്‍ ഏറ്റവും നല്ല സുഹൃത്തുക്കളാണ്. എന്നെ ഞാന്‍ ആക്കിയത് കേരളത്തിലെ ജനങ്ങള്‍ ആണ് കഷ്ടപ്പെട്ട് പണി എടുത്താണ് സിനിമ ഇറക്കുന്നത്. വിപിനെതിരെ രണ്ട് നടിമാര്‍ സിനിമ സംഘടനകളില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!