തമിഴ് നടന് സൂരി തനിക്ക് ചെയ്ത സഹായത്തെക്കുറിച്ച്് വെളിപ്പെടുത്തി മലയാളത്തിന്റെ പ്രിയ യുവനടന് ഉണ്ണി മുകുന്ദന്. മാര്‍ക്കോയുടെ പ്രീമിയറിന് മുമ്പ് ആക്ഷന്‍ ത്രില്ലര്‍ തിയേറ്ററുകളില്‍ കാണണമെന്ന് ആളുകളോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് സൂരി സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നുവെന്ന് ഉണ്ണി മുകുന്ദന് വെളിപ്പെടുത്തി. എന്നാല്‍ തന്റെയോ തനിക്കൊപ്പമുള്ള മറ്റാരുടെയെങ്കിലുമോ അഭ്യര്‍ത്ഥന കൂടാതെയാണ് സൂരി അത് ചെയ്തതെന്ന് ഉണ്ണി വ്യക്തമാക്കി. മറ്റാരും ഇങ്ങനെ തനിക്ക് സഹായവുമായെത്തിയിട്ടില്ലെന്നും പറഞ്ഞു ഉണ്ണി മുകുന്ദന്.
മുമ്പ് ഗരുഡന് എന്ന തമിഴ് സിനിമയില്‍ സൂരിക്കൊപ്പം വേഷമിട്ടിരുന്നു ഉണ്ണി മുകുന്ദന്. മലയാളത്തിന്റെ ഉണ്ണി മുകുന്ദനും കഥാപാത്രമായ ചിത്രത്തിന് ആഗോളതലത്തില്‍ നേടാനായത് ആകെ 60 കോടിയോളമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നത്.
ഗരുഡന് ഇന്ത്യയില്‍ നിന്ന് മൂന്ന് കോടിയിലധികം റിലീസിന് നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സൂരി പ്രധാന വേഷത്തിലെത്തിയ വെട്രിമാരന്റെ തിരക്കഥയില്‍ ഉണ്ണി മുകുന്ദനും എത്തുമ്പോള്‍ മലയാളി സിനിമാ പ്രേക്ഷകരും വലിയ ആകാംക്ഷയിലായിരുന്നു. മലയാളത്തിന്റെ ശിവദയും ഉണ്ണിക്ക് ഒപ്പമുണ്ടായിരുന്നു. ദുരൈ സെന്തില്‍ കുമാറാണ് സംവിധാനം. ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. ആര്‍തര്‍ വില്‍സണാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരുന്നത്. യുവ ശങ്കര്‍ രാജയാണ് സംഗീതം.
ഉണ്ണി മുകുന്ദന് തന്റെ അരങ്ങേറ്റം നടത്തിയത് തമിഴില്‍ ആണ്. മലയാളത്തിന്റെ ഹിറ്റായ നന്ദനത്തിന്റ റീമേക്ക് ചിത്രത്തില്‍ മനോ രാമലിംഗമായി സീഡനിലാണ് ഉണ്ണി മുകുന്ദന്റെ നടനായുള്ള അരങ്ങേറ്റം. സുബ്രഹ്മണ്യം ശിവയായിരുന്നു സീഡന്റെ സംവിധാനം. ഉണ്ണി മുകുന്ദന് ഗരുഡനിലൂടെ രണ്ടാം തവണയാണ് തമിഴില്‍ പ്രധാന വേഷത്തിലെത്തിയതെന്ന പ്രത്യേകയും ചിത്രത്തിന് ഉണ്ടായിരുന്നു.