കോവിഡ് വൈറസും ചൈനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും ലോകമെമ്പാടുമുള്ള ഗവേഷകര്‍ പ്രതികരിക്കുന്നുണ്ട്. ഈ വിഷയത്തില്‍ ചൈന സംശയമുനയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ തന്നെ സംശയകരമായ മറ്റൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ഭൂമിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു അജ്ഞാത ബാക്ടീരിയയെ ചൈനീസ് ബഹിരാകാശ നിലയമായ ടിയാന്‍ഗോങ്ങില്‍ കണ്ടെത്തിയെന്നതാണ് ഇത് . ശാസ്ത്ര ഫിക്ഷന്‍ സാഹചര്യങ്ങള്‍ക്ക് യോഗ്യമായ ഈ കണ്ടെത്തല്‍, ഭ്രമണപഥത്തിലെ ജീവനെക്കുറിച്ചും സൂക്ഷ്മജീവശാസ്ത്രപരമായ അപകടസാധ്യതകളെക്കുറിച്ചും പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
2023 മെയ് മാസത്തില്‍, ഷെന്‍ഷോ-15 ക്രൂ നടത്തിയ ഒരു പതിവ് ദൗത്യത്തിനിടെ, ചൈനീസ് ബഹിരാകാശ നിലയമായ ടിയാന്‍ഗോങ്ങിലെ ഒരു മൊഡ്യൂളില്‍ നിന്ന് എടുത്ത സാമ്പളില്‍ ഭൂമിയില്‍ മുമ്പ് അജ്ഞാതമായിരുന്ന ഒരു ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് ഇവരുടെ അവകാശവാദം നിയാലിയ ടിയാന്‍ഗോങ്കന്‍സിസ് എന്ന് പേരിട്ടിരിക്കുന്ന ഈ ഇനം അതിന്റെ സവിശേഷതകളും ബഹിരാകാശ പരിസ്ഥിതിയുമായി പൊരുത്തപ്പെടുന്നതും അതിശയപ്പെടുത്തുന്നതാണെന്നാണ് അവര്‍ പറയുന്നത്.
, രോഗപ്രതിരോധശേഷി കുറഞ്ഞ വ്യക്തികളില്‍ ഗുരുതരമായ അണുബാധകള്‍ ഉണ്ടാക്കാന്‍ കഴിവുള്ള ബാക്ടീരിയകളുമായുള്ള സാമ്യം ഈ ബാക്ടീരിയയ്ക്കുണ്ടെന്ന വെളിപ്പെടുത്തലും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു കൂട്ടം ഗവേഷകരെങ്കിലും ചൈനയുടെ ഈ പുതിയ വെളിപ്പെടുത്തലിനെ ആശങ്കയോടെയാണ് കാണുന്നത്. ജൈവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള പണിപ്പുരയിലാണോ ചൈനയെന്നും അതോ ഇങ്ങനെ യാദൃശ്ചികമായി കണ്ടെത്തിയ ഈ ബാക്ടീരിയയെ അത്തരം ലക്ഷ്യങ്ങള്‍ക്കായി ഇവര്‍ ഉപയോഗപ്പെടുത്തുമോ എന്നും ഗവേഷകര്‍ സംശയിക്കുന്നു.