ആമകൾക്ക് വികാരങ്ങളും വിചാരങ്ങളുമുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ. അസംബന്ധമെന്ന് തോന്നാം എന്നാൽ ഉണ്ടെന്നാണ് ഇപ്പോൾ ഗവേഷകർ തെളിയിച്ചിരിക്കുന്നത്. അതും ചുവന്ന കാലുകളുള്ള സവിശേഷ തരത്തിലുള്ള ഒരിനം ആമകൾക്ക് ഇത്തരത്തിലുള്ള ശേഷി കുറച്ചു കൂടുതലാണെന്നും അവർ കണ്ടെത്തി.. ലിങ്കൺ സർവകലാശാലയാണ് ഇതു സംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്. പക്ഷികൾക്കും സസ്തനികൾക്കും സവിശേഷമായി കരുതിയിരുന്ന വൈകാരികമായ പല ലക്ഷണങ്ങളും ഇവയും കാണിക്കുന്നുവെന്നാണ് കണ്ടെത്തൽ,
ഇതു മാത്രമല്ല ദീർഘനേരം ഇവയ്ക്ക് ദുഖിച്ചിരിക്കാൻ സാധിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. ഭക്ഷണം കിട്ടാതെ വരുമ്പോഴോ ഉദ്ദേശിച്ച കാര്യം നടക്കാതിരിക്കുമ്പോഴോ ആണ് ഇവയിൽ ഈ വികാരം പ്രകടമാകുന്നത്. ഈ പുതിയ കണ്ടെത്തൽ ഉരഗങ്ങളുടെ വികാരത്തെക്കുറിച്ചുള്ള ആഴത്തിൽ വേരൂന്നിയ ശാസ്ത്ര വിശ്വാസങ്ങളെ വെല്ലുവിളിക്കുന്നതാണ്.
നിർദ്ദിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട ഹ്രസ്വകാല പ്രതികരണങ്ങളാണ് വികാരങ്ങൾ.എന്നാൽ മാനസികാവസ്ഥകൾ ദീർഘകാലമുള്ളതാണ് ഇതും ഇവയിലുണ്ടെന്നാണ് സംശയിക്കുന്നത്. അത് കണ്ടെത്താനുള്ള പഠനങ്ങൾ പുരോഗമിക്കുകയാണ്.
പുതിയ വസ്തുക്കളോടും പരിസ്ഥിതികളോടും ആമകളുടെ പെരുമാറ്റത്തെയും പ്രതികരണത്തെയും സംഘം വിലയിരുത്തിയിരുന്നു. ആത്മവിശ്വാസമുള്ള ആമകൾ വേഗത്തിൽ നീങ്ങുകയും തലകൾ കൂടുതൽ നീട്ടുകയും ചെയ്തു. ആമകളിലെ വൈകാരികാവസ്ഥയുടെ അറിയപ്പെടുന്ന സൂചകമാണ് ഈ തല നീട്ടൽ. ആമകളെ നാം എങ്ങനെ പാർപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ച് പുനർവിചിന്തനം നടത്താൻ പഠനം സഹായിക്കും.. അവയ്ക്കും വികാരങ്ങളുള്ള മാനസികാവസ്ഥയുണ്ടെന്ന് തിരിച്ചറിയുന്നത് കൂടുതൽ കാരുണ്യപരമായ പെരുമാറ്റത്തിന് പ്രചോദനം നൽകും.