നരച്ച മുടി നിങ്ങളെ അലട്ടുന്നുണ്ടോ . സാധാരണയായി പലരും കടയിൽ നിന്നുള്ള ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇത് പലപ്പോഴും വൃക്കകൾക്കുൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ ഒട്ടും കെമിക്കലുകൾ ചേർക്കാതെ, തികച്ചും നാച്വറലായ രീതിയിൽ മുടി കറുപ്പിക്കാനാകുമോ. ആകുമെന്നാണ് ഉത്തരം . അതും വീട്ടിലിരുന്നുകൊണ്ടുതന്നെ. ഇതിനായി വേണ്ടത് മഞ്ഞൾപ്പൊടി, ചായപ്പൊടി , കാപ്പിപ്പൊടി എന്നിവയാണ്. ഇതിനായി ചെയ്യേണ്ടത് എന്തൊക്കെയെന്ന് നോക്കാം.
രണ്ട് ടീസ്പൂൺ വീതം ചായപ്പൊടിയും കാപ്പിപ്പൊടിയുമിട്ട് കുറച്ച് വെള്ളം നന്നായി തിളപ്പിക്കുക. ശേഷം അടുപ്പിൽ നിന്ന് മാറ്റി, ചൂടാറാനായി വയ്ക്കാം. ശേഷം ഇരുമ്പിന്റെ ചീനച്ചട്ടിവച്ച് അതിൽ ഒരു ടീസ്‌പൂൺ മഞ്ഞൾപ്പൊടി ഇട്ടുകൊടുക്കുക
(നല്ല ക്വാളിറ്റിയുള്ള മഞ്ഞൾപ്പൊടി തന്നെ വേണം ഉപയോഗിക്കാൻ. അല്ലെങ്കിൽ പ്രതീക്ഷിച്ച റിസൽട്ട് കിട്ടിയെന്ന് വരില്ല). നരയുടെ വ്യാപ്തിയും മുടിയുടെ നീളവും അനുസരിച്ച് മഞ്ഞൾപ്പൊടിയുടെ അളവിൽ വ്യത്യാസം വരുത്താം.
ആദ്യം ചീനച്ചട്ടിയിലിട്ട് ഈ ചേരുവകൾ ചെറുചൂടിൽചൂടാക്കുക. നന്നായി ഇളക്കിക്കൊടുക്കണം. കറുത്ത നിറമാകുന്നതുവരെ ഇങ്ങനെ ചെയ്യണം. ശേഷം തീയണയ്ക്കുക. ഇതിലേക്ക് അൽപം കാപ്പിപ്പൊടി ഇട്ടുകൊടുക്കുക. ഇനി ചൂടാറാനായി മാറ്റിവച്ച തേയില – കാപ്പിപ്പൊടി വെള്ളം എടുക്കുക. ശേഷം തയ്യാറാക്കിവച്ചിരിക്കുന്ന പൊടിയിലേക്ക് ഈ വെള്ളം ചേർത്തുകൊടുക്കുക.
പേസ്റ്റ് രൂപത്തിലാണ് വേണ്ടത്. ശേഷം ഹെയർ ഡൈ ചീനച്ചട്ടിയിൽ അടച്ചുവയ്ക്കുക. എട്ട് മണിക്കൂറിന് ശേഷം എണ്ണമയം ഒട്ടുമില്ലാത്ത തലമുടിയിൽ തേച്ചുകൊടുക്കാം. രണ്ട് മണിക്കൂറിന് ശേഷം താളി തേച്ച് കഴുകിക്കളയാം. ഇതോടെ തരച്ച മുടികളെല്ലാം കറുത്ത നിറത്തിലാകും.