ബിഗ് ബ്യൂട്ടിഫുൾ ബിൽ വിഷയത്തിൽ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബിൽ പാസ്സാക്കിയില്ലെങ്കിൽ രാജ്യത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വർധനവ് നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി. ബിഗ് ബ്യൂട്ടിഫുൾ ബിൽ കോൺഗ്രസ് പാസാക്കിയില്ലെങ്കിൽ 68% നികുതി വർധനവ് ഉണ്ടാകുമെന്നാണ് ട്രംപ് ഉന്നയിക്കുന്ന വാദം.
ഈ ബിൽ പാസാകാതിരുന്നാൽ രാജ്യത്തിന്റെ സാമ്പത്തിക ഭാവിയെ ഗുരുതരമായി ബാധിക്കും എന്നാണ് ട്രംപ് പറയുന്നത്. കൂടാതെ 68% നികുതി വർധനവ് സാധാരണ അമേരിക്കക്കാരെയും ചെറുകിട ബിസിനസ്സുകളെയും കോർപ്പറേഷനുകളെയും ഒരുപോലെ ദോഷകരമായി ബാധിക്കുമെന്നും വൻ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നുണ്ട്.
എന്നാൽ ഈ 68% വർധനവ് എങ്ങനെയാണ് കണക്കാക്കുന്നതെന്നോ ഏതൊക്കെ നികുതികളെയാണ് ഇത് ബാധിക്കുകയെന്നോ പറഞ്ഞിട്ടില്ല. സാധാരണയായി ഇത്രയും വലിയൊരു നികുതി വർധനവ് രാജ്യത്തിന്റെ സാമ്പത്തിക ഘടനയിൽ വലിയ മാറ്റങ്ങളുണ്ടാക്കും എന്നാണ് വിദഗ്ദ്ധർ വ്യക്തമാകുന്നത്.
അതേസമയം ;ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്ന് വിശേഷിപ്പിക്കുന്നത് ഏത് ബില്ലാണെന്ന് കൃത്യമായി വ്യക്തമല്ല. എന്നാൽ അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക ക്ഷേമ പദ്ധതികൾ, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട വലിയൊരു സർക്കാർ ചെലവ് ബിൽ ആകാം എന്നാണ് ധാരണ.
നിരവധി ആളുകൾക്കാണ് ട്രംപിനെതിരെയും ബിഗ് ബ്യൂട്ടിഫുൾ വില്ലിനെതിരെയും രംഗത്ത് വന്നിട്ടുണ്ട്താ ങ്കൾ അമേരിക്കക്കാരെ വഞ്ചിക്കുകയാണ് എന്നാണ് പലരും ഇതിനെതിരെ പ്രതികരിച്ചത്. ജൂലൈ 4ന് മുമ്പ് ബിൽ പാസാക്കണമെന്ന ട്രംപിന്റെ സമയപരിധി സെനറ്റിന്മേൽ വലിയ സമ്മർദ്ദം ചെലുത്തുന്നുണ്ട്.