Monday, June 16, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ട്രെയിൻ സമയത്തിൽ മാറ്റം, പുതിയ ഷെഡ്യൂൾ ഇങ്ങനെ

കേരളത്തിലെ ട്രെയിനുകളുടെ സമയത്തിൽ വരുത്തിയ മാറ്റം പ്രാബല്യത്തിൽ. ഒക്ടോബർ 20 വരെയാണ് ട്രെയിനുകൾ പുതിയ സമയക്രമം പാലിച്ച് സർവീസ് നടത്തുക. മൺസൂൺ ഷെഡ്യൂളിൻ്റെ ഭാഗമാണ് നിലവിലുള്ള മാറ്റം.

കൊങ്കൺ വഴിയുള്ള സ‍ർവ്വീസുകളിൽ വരുന്ന സമയ മാറ്റം

എറണാകുളം ജംഗ്ഷൻ-പൂനെ സൂപ്പർഫാസ്റ്റ്, എറണാകുളം ജംഗ്ഷൻ-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എന്നിവ 02.15-ന് പുറപ്പെടും (നിലവിലെ സമയം-05.15).
തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) – ഋഷികേശ്, തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) -ചണ്ഡീഗഢ് സമ്പർക്ക് ക്രാന്തി എന്നിവ 04.50-ന് പുറപ്പെടും (നിലവിലെ സമയം-09.10).
തിരുനെൽവേലി – ഹാപ്പ, തിരുനെൽവേലി – ഗാന്ധിധാം എന്നിവ 05.05-ന് പുറപ്പെടും (നിലവിലെ സമയം-08.00).
തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) – ലോക്മാന്യ തിലക് ഗരീബ്‌രഥ് – 9.10-ന് പുറപ്പെടും (നിലവിലെ സമയം-07.45).
തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) – ഇൻഡോർ സൂപ്പർഫാസ്റ്റ്, തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) – പോർബന്തർ സൂപ്പർഫാസ്റ്റ് എന്നിവ 09.10-ന് യാത്ര തുടങ്ങും (നിലവിലെ സമയം-11.15).
എറണാകുളം ജംഗ്ഷൻ – നിസാമുദ്ദീൻ മംഗൾദീപ് എക്സ്പ്രസ് 10.30-നും (നിലവിലെ സമയം-13.25) എറണാകുളം ജംഗ്ഷൻ – മഡ്ഗാവ് സൂപ്പർഫാസ്റ്റ് 13.25-നും (നിലവിലെ സമയം-10.40) പുറപ്പെടും.
തിരുവനന്തപുരം സെൻട്രൽ – നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് 14.40-ന് പുറപ്പെടും (നിലവിലെ സമയം-19.15)
എറണാകുളം ജംഗ്ഷൻ – അജ്മിർ മരുസാഗർ എക്സ്പ്രസ് 18.50-ന് പുറപ്പെടും (നിലവിലെ സമയം-20.25)
തിരുവനന്തപുരം സെൻട്രൽ – നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (ശനിയാഴ്ച) 22.00-ന് പുറപ്പെടും (നിലവിലെ സമയം-00.50).

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!