സോഷ്യല്‍മീഡിയയ്ക്ക് പലപ്പോഴും അടിമകളാകുന്നത് കുട്ടികളാണ്. പലപ്പോഴും അവരെ നിയന്ത്രിക്കാന്‍ സാധിക്കുന്ന സാഹചര്യവുമായിരിക്കില്ല. ഇപ്പോഴിതാ കുട്ടികളിലെ ഇന്‍സ്റ്റാഗ്രാം ഉപയോഗം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ടൂളുകള്‍ ഏതൊക്കെയെന്ന് നോക്കാം.
ടേക്ക് എ ബ്രേക്ക് ഫീച്ചര്‍
ഇന്‍സ്റ്റഗ്രാമില്‍ സ്‌ക്രോള്‍ ചെയ്തിരിക്കുമ്പോള്‍ സമയം പോകുന്നത് അറിയുകയില്ല. ഒരു ഇടവേളയെടുക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്ന സംവിധാനമാണിത്. നിശ്ചിത സമയപരിധിയില്‍ കൂടുതല്‍ ഇന്‍സ്റ്റഗ്രാമില്‍ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ഒരു ഇടവേളയെടുക്കണമെന്ന് ഇന്‍സ്റ്റഗ്രാം തന്നെ നമ്മളെ ഓര്‍മ്മിപ്പിക്കും. ആവശ്യാനുസരണമുള്ള സമയപരിധി ഓപ്ഷന്‍ നമുക്ക് തെരഞ്ഞെടുക്കാം. തിരഞ്ഞെടുത്ത സമയപരിധി കഴിഞ്ഞാല്‍ സ്‌ക്രീനില്‍ ഒരു റിമൈന്റര്‍ മെസേജ് പ്രത്യക്ഷപ്പെടുകയും ഇടവേളയെടുക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യും.
ക്വയറ്റ് മോഡ്
മറ്റൊരു സംവിധാനമാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ച ക്വയറ്റ് മോഡ്(Quiet mode). ഇന്‍സ്റ്റഗ്രാം ആപ്പില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറാണിത്. 12 മണിക്കൂര്‍ വരെ നോട്ടിഫിക്കേഷന്‍ മ്യൂട്ട് ചെയ്ത് വെയ്ക്കാന്‍ ഇതിലൂടെ സാധിക്കും. അതിലൂടെ രാത്രി വൈകിയും പഠന സമയത്തും ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന കുട്ടികളെ നിയന്ത്രിക്കാന്‍ സാധിക്കും.
നൈറ്റ് നഡ്ജ്
രാത്രി വളരെവൈകിയുള്ള ഇന്‍സ്റ്റഗ്രാം ഉപയോഗം നിയന്ത്രിക്കാനുള്ള ഫീച്ചറാണ് നൈറ്റ് നഡ്ജ്. രാത്രി വൈകി കുട്ടികള്‍ ഇന്‍സ്റ്റഗ്രാമില്‍ സമയം ചെലവഴിക്കുമ്പോള്‍ നൈറ്റ് നഡ്ജ് ഫീച്ചര്‍ പ്രവര്‍ത്തിക്കും. ശേഷം കൃത്യസമയത്ത് ഉറങ്ങണം എന്ന മുന്നറിയിപ്പ് ഇവര്‍ക്ക് നല്‍കും. ഓരോ പത്ത് മിനിറ്റിനിടയിലും ഈ അറിയിപ്പ് കുട്ടികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കും.
പാരന്റല്‍ സൂപ്പര്‍വിഷന്‍
കുട്ടികള്‍ അയയ്ക്കുന്നതും അവര്‍ക്ക് ലഭിക്കുന്നതുമായ ഇന്‍സ്റ്റാഗ്രാം സന്ദേശങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് കൃത്യമായ ധാരണ ലഭിക്കാന്‍ സഹായിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ഒരു ഫീച്ചറാണ് പാരന്റല്‍ സൂപ്പര്‍വിഷന്‍. നിങ്ങളുടെ കുട്ടികള്‍ എത്രസമയം ഇന്‍സ്റ്റഗ്രാമില്‍ ചിലവഴിക്കുന്നു, ആരോടൊക്കെ ചാറ്റ് ചെയ്യുന്നു തുടങ്ങിയ കാര്യങ്ങള്‍ ഇതിലൂടെ അറിയാന്‍ സാധിക്കും.