Thursday, August 7, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ഇന്ന് വേ​ഗം തീരും; ജീവിതത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസം, സംഭവിക്കുന്നതെന്ത്

ഇന്നത്തെ ദിനത്തിന് ഒരു പ്രത്യേകതയുണ്ട് നിലവിൽ ഭൂമിയിൽ ജീവിച്ചിരിക്കുന്നവരുടെ , ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിവസമായിരിക്കും ഇന്ന് എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുള്ള പ്രധാന കാരണം ഭൂമിയുടെ ഭ്രമണത്തിന് വേഗത വര്‍ദ്ധിച്ചിരിക്കുന്നു എന്നതാണ്. ഈ മാസം ഒമ്പതിനും ഇത് പോലം ദിവസത്തിന് ദൈര്‍ഘ്യം കുറവായിരുന്നു. സാധാരണയേക്കാള്‍ 1.3 മില്ലിസെക്കന്‍ഡ് ദൈര്‍ഘ്യം കുറവായിരുന്നു അന്ന്. പുതിയ ഡാറ്റ പ്രകാരം ജൂലൈ 10 നും ഭൂമി കൂടുതല്‍ വേഗത്തില്‍ കറങ്ങിയതായി കാണപ്പെട്ടിരുന്നു എന്നാണ്. ഇത് ദിവസം പതിവിലും 1.36 മില്ലിസെക്കന്‍ഡ് കുറവായിരുന്നു. ഈ മാറ്റം അളക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അതിനാല്‍ തന്നെ ട്രാക്ക് ചെയ്യാന്‍ ഒരു ആറ്റോമിക് ക്ലോക്ക് ആവശ്യമാണ്. ഭൂമി ഒരിക്കല്‍ കറങ്ങാന്‍ എടുക്കുന്ന സമയം കൃത്യമായി 86,400 സെക്കന്‍ഡ് അല്ലെങ്കില്‍ 24 മണിക്കൂര്‍ എടുക്കും. അടുത്ത കാലത്തായി ഭൂമിയുടെ ഭ്രമണം വേഗത്തിലായിരിക്കുകയാണ്.

ചന്ദ്രന്റെ ഗുരുത്വാകര്‍ഷണബലവുമായി ബന്ധപ്പെട്ടിരിക്കാമെന്നാണ് സൂചിപ്പിക്കുന്നത്. വര്‍ദ്ധനവ് 2029 ആകുമ്പോഴേക്കും വീണ്ടും കൂടുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഭൂമിയുടെ ഭ്രമണത്തെ ഗ്രഹത്തിലും ബഹിരാകാശത്തും നിരവധി വ്യത്യസ്ത ഘടകങ്ങള്‍ സ്വാധീനിക്കുന്നു.അന്തരീക്ഷത്തിലെ മാറ്റങ്ങള്‍, ലോകമെമ്പാടുമുള്ള ഹിമാനികള്‍ ഉരുകി ജലത്തിന്റെ അളവ് കൂടുന്നത്,

ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വേഗതയേറിയ ദിവസം ഒരു വര്‍ഷം മുമ്പ് 2024 ജൂലൈ 5 ന് ആയിരുന്നു, അന്ന് ഭൂമി സാധാരണ 24 മണിക്കൂറിനേക്കാള്‍ 1.66 മില്ലിസെക്കന്‍ഡ് വേഗത്തില്‍ കറങ്ങിയിരുന്നു. 1970കള്‍ മുതല്‍ ശാസ്ത്രജ്ഞര്‍ ഭൂമിയുടെ ഭ്രമണം രേഖപ്പെടുത്തുന്നുണ്ടെങ്കിലും, 2020-ല്‍ മാത്രമാണ് അവര്‍ ഇത്തരം മാറ്റങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!