ബോളിവുഡിലെ മിടുക്കരായ യുവതാരങ്ങളില്‍ ഒരാളാണ് ടൈഗര്‍ ഷ്‌റോഫ്. അഭിനയത്തിന് പുറമേ നൃത്തത്തിലും പേരു കേട്ട ടൈഗര്‍ സ്റ്റേജ് ഷോകളിലും തന്റെ നൃത്തപാടവം പുറത്തെടുക്കാറുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞദിവസം നടന്ന സീ സിനി അവാര്‍ഡ്‌സ്-2025 നോടനുബന്ധിച്ചും ടൈഗറിന്റെ നൃത്തമുണ്ടായിരുന്നു. എന്നാല്‍ ഈ നൃത്തത്തിന്റെ പേരില്‍ ധാരാളം ട്രോളുകളാണ് യുവതാരം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.
തന്റെ ചില സിനിമാഗാനങ്ങള്‍ക്കൊപ്പമാണ് ടൈഗര്‍ ഷ്‌റോഫ് പരിപാടിയില്‍ നൃത്തം ചെയ്തത്. തകര്‍പ്പന്‍ നൃത്തച്ചുവടുകള്‍ കൊണ്ട് എല്ലാവരെയും ആവേശഭരിതരാക്കിയെങ്കിലും നൃത്തത്തിനപ്പുറം നടന്റെ വസ്ത്രധാരണമായിരുന്നു ഏറെ ചര്‍ച്ചാവിഷയമായത്. തിളങ്ങുന്ന ലെതര്‍ കറുത്ത പാന്റ്‌സിനൊപ്പം അധികം ഇറക്കമില്ലാത്ത സ്ലീവ് ലെസ് മെറ്റാലിക് മേല്‍വസ്ത്രമായിരുന്നു ടൈഗര്‍ ധരിച്ചിരുന്നത്. ഇതാകട്ടെ ശരീരത്തോട് വല്ലാതെ ഇറുകിപ്പിടിച്ചായിരുന്നു കിടന്നത്. താരത്തിന്റെ ഈ ഡ്രസ് കോമ്പിനേഷന്‍ ട്രോളാകാന്‍ അധികനേരമൊന്നും വേണ്ടിവന്നില്ല.
ബ്ലൗസ് കൊള്ളാമല്ലോ എന്നും ഏതെങ്കിലും നടിമാരുടെ വസ്ത്രവുമായി ടൈ?ഗറിന്റെ ഡ്രസ് മാറിപ്പോയതാണോ അതങ്ങ് തിരിച്ചു കൊടുത്തേക്ക് എന്നെല്ലാം നീളുകയാണ് പരിഹാസ കമന്റുകള്‍.