കടുവയും പുലിയും ഒരേ കുടുംബത്തിൽപ്പെടുന്ന മൃഗങ്ങളാണ്. ഇരുവരും ഒരു ആവാസവ്യവസ്ഥിതിയിൽ ജീവിക്കുമ്പോൾ പോരടിക്കാറുണ്ടോ എന്നത് ഒരു സാധാരണ സംശയമാണ്. എന്നാൽ ഇന്നുവരെ അത്തരത്തിലൊരു സംഭവം എവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും പോരടിച്ചാൽ ഇവരിൽ ആരു ജയിക്കുമെന്ന് ചോദിച്ചാൽ അത് ഇരുവരുടെയും സവിശേഷതകൾ വിശകലനം ചെയ്യേണ്ടി വരും. അതെന്തൊക്കെയാണെന്ന് നോക്കാം.
വലിപ്പത്തിലുമുണ്ട് കാര്യം
പോരടിക്കുമ്പോൾ ശരീരവലിപ്പത്തിലും കാര്യമുണ്ട്. പുലിയേക്കാൾ എന്തുകൊണ്ടും ശക്തൻ കടുവ തന്നെയാണ് വലിപ്പത്തിലും കടുവ തന്നെയാണ് മുന്നിൽ. എന്നാൽ മരം കയറ്റത്തിൽ പുലി കടുവയെ തോൽപ്പിക്കുക തന്നെ ചെയ്യും. മാത്രമല്ല കടുവ വേട്ടയാടുന്നത് വലിയ മൃഗങ്ങളെയാണ് കാട്ടുപോത്തും കുട്ടിയാനകളുമൊക്കെ ഇതിൽ പെടും.
എന്നാൽ പുലിയുടെ ഇരകൾ താരതമ്യേന ചെറിയവയാണ് പക്ഷികൾ മുതൽ കുരങ്ങുകളും ചെറിയ ഇനം മാനുകളും ഇതിൽ പെടുന്നു. ഇരയുടെ ശരീരം മരത്തിനുമുകളിൽ കയറ്റി കഴിക്കുന്നതാണ് പുലിയുടെ രീതി. ശക്തി കൂടുതൽ കടുവയ്ക്ക് തന്നെയാണ്. എന്നാൽ ഓടിയൊളിക്കാനും മരത്തിൽകയറാനുമുള്ള കഴിവ് പുലിയ്ക്കും.
കടുവകൾ പുലിയെ ആക്രമിക്കുന്ന സംഭവങ്ങൾ കേട്ടിട്ടില്ലെങ്കിലും ഈ പോരടിക്കൽ ഒഴിവാക്കാൻ പുലികൾ പരമാവധി ശ്രമിക്കാറുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. കുന്നുകളിലും മലകളിലും പാറക്കൂട്ടങ്ങളിലും താമസിക്കുന്ന ഇവ രാത്രിയിലാണ് സഞ്ചരിക്കുന്നതും. എന്നാൽ പ്രായമുള്ള അല്ലെങ്കിൽ വികലാംഗത്വം സംഭവിച്ച കടുവയാണ് എതിർ ഭാഗത്തെങ്കിൽ പുലി തന്നെ ജയിക്കുമെന്നത് തീർച്ചയാണ്. ഇതെല്ലാം ഇവയുടെ വലിപ്പത്തെയും ശക്തിയെയും ആശ്രയിച്ചിരിക്കുമെങ്കിലും കടുവയ്ക്ക് തന്നെയാണ് മുൻതൂക്കം.