വിഷപാമ്പുകളെ വീട്ടിനുള്ളില്‍ തന്നെ കാണുന്നത് വളരെ ഭീതിജനകമായ അനുഭവമാണ്. ഇത്തരം അവസ്ഥ ഉണ്ടാകാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം. പാമ്പുകളെ വീട്ടിനുള്ളിലേക്ക് ആകര്‍ഷിക്കുന്ന ഇവ ചെയ്യാതിരുന്നാല്‍ പല അപകടങ്ങളും ഒഴിവാക്കാവുന്നതാണ്.
ആദ്യമായി വീടിനുചുറ്റും പുല്ലുവളരുന്ന സാഹചര്യം ഒഴിവാക്കണം. ഉയരമുളള പുല്ലുകള്‍ക്കിടയില്‍ സുരക്ഷിതമായിരിക്കാന്‍ പാമ്പുകള്‍ക്ക് സാധിക്കും. കൂടാതെ ഇരയെ പിടികൂടാനും ഇത് സഹായിക്കുന്നു. അതിനാല്‍ തന്നെ എപ്പോഴും പുല്ല് വെട്ടിത്തളിച്ചിടാന്‍ മറക്കരുത്. മറ്റൊന്നാണ് മാലിന്യങ്ങള്‍. ഇത് കുന്നുകൂടി കിടന്നാല്‍ പാമ്പുകള്‍ ചവറുകള്‍ക്കിടയില്‍ ഒളിച്ചിരിക്കും. അതിനാല്‍ തന്നെ എപ്പോഴും വീടും പരിസരവും വൃത്തിയോടെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം.
വീട്ടില്‍ എലി ശല്യം ഉണ്ടാതിരിക്കാന്‍ വളരെ ശ്രദ്ധിക്കണം പാമ്പുകള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം എലികള്‍ പാമ്പുകളെ ആകര്‍ഷിക്കുന്നവയാണ്. എലി, അണ്ണാന്‍ തുടങ്ങിയവ വീട്ടില്‍ വരുന്നുണ്ടെങ്കില്‍ അവയെ പിടികൂടാന്‍ പാമ്പും പിന്നാലെ എത്തുന്നു. അതിനാല്‍ തന്നെ എലികളെ തുരത്തേണ്ടതും വളരെ പ്രധാനമാണ്.
വളര്‍ത്ത് മൃഗങ്ങളുടെ ഭക്ഷണം വീടിന് പുറത്ത് സൂക്ഷിക്കുമ്പോള്‍ കൂടുതല്‍ എലികള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പാമ്പുകളെയും ക്ഷണിച്ച് വരുത്തുന്നു. അതിനാല്‍ തന്നെ ഇഴജന്തുക്കളെ ആകര്‍ഷിക്കുന്ന സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കാം.
അമിതമായി ചെടികള്‍ക്ക് വെള്ളമൊഴിക്കുമ്പോള്‍ അതിന്റെ ചുവട്ടില്‍ എപ്പോഴും ഈര്‍പ്പമായിരിക്കുകയും അതിനിലേക്ക് പ്രാണികള്‍ വരുകയും ചെയ്യുന്നു. ഇതിനെ പിടികൂടാന്‍ പാമ്പും പിന്നാലെയെത്തും. അതിനാല്‍ ഇതും ഒഴിവാക്കേണ്ടതാണ്.