ഇകെബാന എന്ന് കേട്ടിട്ടുണ്ടോ? കാലങ്ങളായി ഇത് പുഷ്പാലങ്കാരത്തിന്റെ മറ്റൊരു രീതിയായി തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, ഇത് ഒരു നീണ്ട ചരിത്രവും വ്യക്തമായ തത്വങ്ങളുമുള്ള വ്യത്യസ്തവും വളരെ വികസിതവുമായ ഒരു ജാപ്പനീസ് കലാരൂപമാണ്. പുഷ്പാലങ്കാരത്തിനപ്പുറം പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യത്തെ പ്രതിഫലിപ്പിക്കുന്ന ഒന്നാണിത്. ബുദ്ധമത ആചാരങ്ങളിൽ ഇതിന് വേരുകളുണ്ട്.
പൂർണ്ണതയിലും നിറത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുഷ്പ ക്രമീകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇകെബാന ശില്പ രൂപത്തിലുള്ള ഒന്നാണ്.
ആറാം നൂറ്റാണ്ടിലെ ജപ്പാനിൽ ബുദ്ധമത ബലിപീഠങ്ങളിൽ പുഷ്പങ്ങൾ അർപ്പിക്കുന്ന ഒരു ആചാരപരമായ അർപ്പണമായിട്ടാണ് ഇകെബാന ആരംഭിച്ചത്. കാലക്രമേണ, ഇത് കൂടുതൽ ഔപചാരികമായി മാറുകയും അത് വ്യാപിക്കുകയും ചെയ്തു.
ഇകെബാനയുടെ ഏറ്റവും വലിയ പ്രത്യേകത, ഇത്ഏ ത് ഇന്റീരിയർ ശൈലിയിലും ഇത് പ്രവർത്തിക്കുമെന്നതാണ്. ഇത് അർത്ഥവത്താകാൻ നിങ്ങൾക്ക് ഒരു പരമ്പരാഗത ജാപ്പനീസ് വീടിന്റെ ആവശ്യമൊന്നുമില്ല. ഇന്ത്യൻ വീടുകൾ ഇകെബാനയുടെ തത്വങ്ങൾക്ക് അനുയോജ്യമാണ്.
താമരയുടെ തണ്ട്, അതിനൊപ്പം ചെമ്പരത്തി പൂക്കളോ അങ്ങനെ ഏത് നാടൻ ചെടികളുടെ ഭാഗങ്ങളോ പുഷ്പങ്ങളോ വെച്ച് ഇകെബാന ഒരുക്കാം. ഇകെബാനയ്ക്ക് വാസ്തുവിലും വലിയ പ്രധാന്യമുണ്ട്. പോസ്റ്റീവ് എനർജി വീട്ടിനുള്ളിൽ സൃഷ്ടിക്കുന്നതിന് ഇത് ഗുണം ചെയ്യുമെന്നാണ് അവകാശവാദം. കൂടാതെ ഒരു കലാരൂപം സമ്മാനിക്കുന്ന മാനസിക സന്തോഷവും ഇത് പ്രദാനം ചെയ്യുമെന്ന് തീർച്ച.