ഇന്ത്യൻ വിപണിയെ പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് എംജി മോട്ടോർ ഇന്ത്യ. മുംബൈയിലെ താനെയിൽ കമ്പനി തങ്ങളുടെ ആദ്യത്തെ എംജി സെലക്ട് ഷോറൂം അടുത്തിടെ ഉദ്ഘാടനം ചെയ്തു, അവിടെ രണ്ട് പ്രത്യേക ഇലക്ട്രിക് വാഹനങ്ങളായ എംജി എം9 ഉം എംജി സൈബർബസ്റ്ററും പ്രദർശിപ്പിച്ചിരിക്കുന്നു. വരും ആഴ്ചകളിലാണ് ഇവയുടെ വിലകൾ ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഈ രണ്ട് മോഡലുകൾക്കും ലോഞ്ചിന് മുമ്പേ തന്നെ വലിയ ഡിമാൻഡുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ന് ബുക്ക് ചെയ്താലും വാഹനം ലഭിക്കാൻ ഈ വർഷം അവസാനം വരെ കാത്തിരിക്കേണ്ടി വന്നേക്കാമെന്നാണ് ഡേറ്റകൾ നൽകുന്ന വിവരം . ലോഞ്ച് ചെയ്ത് ഏതാനും ആഴ്ചകൾക്കുള്ളിൽ ഇതിന്റെ ഡെലിവറി ആരംഭിക്കും. പക്ഷേ സ്ലോട്ടുകൾ പരിമിതമാണ്.
എംജി എം9 ഇലക്ട്രിക് എംപിവിയുടെ വില ആദ്യം പ്രഖ്യാപിക്കും. എംജി സൈബർസ്റ്റർ ഇലക്ട്രിക് കൺവെർട്ടബിൾ സ്റ്റൈലിഷ് ഡിസൈനോടെയാണ് വരുന്നത്. കൂടാതെ സിബിയു ആയിട്ടാണ് ഇത് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. രണ്ട് വാഹനങ്ങളുടെയും എക്സ്-ഷോറൂം വില ഏകദേശം 70 ലക്ഷം രൂപയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സൈബസ്റ്ററിന്റെയും M9 ന്റെയും പ്രത്യേകത പരിശോധിച്ചാൽ എംജി സൈബസ്റ്റർ ഇലക്ട്രിക് വാഹന വിപണിയിൽ സ്റ്റൈലിന്റെയും പ്രകടനത്തിന്റെയും മികച്ച സംയോജനം വാഗ്ദാനം ചെയ്യുന്ന ഒരു സ്പോർട്ടി ഇലക്ട്രിക് കൺവെർട്ടിബിൾ ആണ്. ആഡംബരവും ശ്രദ്ധയും ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കുള്ളതാണ് എംജി സൈബസ്റ്റർ.
അതേസമയം പ്രീമിയം, ആഡംബര ഇലക്ട്രിക് വാഹനങ്ങൾക്കായി മാത്രമായി എംജി പുതിയ സെലക്ട് ഷോറൂം ആരംഭിച്ചു.