Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

കപ്പലപകടത്തിന് പിന്നാലെ തീരത്തടിഞ്ഞ നര്‍ഡില്‍സ്; ലോകം മുടിക്കാന്‍ കഴിവുള്ള വില്ലന്‍, ജീവന് വരെ ഭീഷണി

കേരള തീരത്ത് എംഎസ്സി എല്‍സ 3 എന്ന ലൈബീരിയന്‍ ചരക്കുകപ്പല്‍ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ടൈനറുകളില്‍ നിന്നും പുറത്തുവന്ന കാല്‍സ്യം കാര്‍ബൈഡിന്റെ ദോഷവശങ്ങളെക്കുറിച്ച് വലിയ ചര്‍ച്ചകളാണ് നടന്നത്. എന്നാല്‍ കണ്ടെയ്‌നറുകളില്‍ നിന്നും പുറത്തുവരുന്ന പ്ലാസ്റ്റിക് നര്‍ഡിലുകള്‍ (പ്ലാസ്റ്റിക് ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്ന ചെറുതരികള്‍) കേരള തീരത്ത് പരിസ്ഥിതിക്ക് വലിയ വെല്ലുവിളിയുയര്‍ത്തി അടിഞ്ഞു കൂടുകയാണ്. വന്‍തോതിലാണ് ഇത്തരം പ്ലാസ്റ്റിക് തരികള്‍ തീരപ്രദേശത്തെ മണലില്‍ അടിഞ്ഞുകയറിയത്്.

ഇനി എന്താണ് നര്‍ഡിലുകള്‍ എന്ന് നോക്കാം പ്രീ-പ്രൊഡക്ഷന്‍ പെല്ലറ്റുകള്‍ എന്നും അറിയപ്പെടുന്ന പ്ലാസ്റ്റിക് നര്‍ഡിലുകള്‍ മിക്ക പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെയും അടിസ്ഥാന നിര്‍മാണ ഘടകങ്ങളാണ്. സാധാരണയായി 1 മുതല്‍ 5 മില്ലിമീറ്റര്‍ വരെ വലുപ്പമുള്ള ഇവ (ലോ-ഡെന്‍സിറ്റി പോളിയെത്തിലീന്‍), (ഹൈ-ഡെന്‍സിറ്റി പോളിയെത്തിലീന്‍) പോലുള്ള പോളിമറുകള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഇത്തിരികുഞ്ഞനാണെങ്കിലും വലിയ ദോഷങ്ങളാണ് ഇവ ചെയ്യുന്നത്.

മൈക്രോ, നാനോ പ്ലാസ്റ്റിക്കുകളായി ഇത്തരം പാര്‍ക്കിളുകള്‍ വിഘടിക്കാനുള്ള സാധ്യത വലുതാണ് കൂടാതെ . ഇത് ജലത്തിലെ ഭക്ഷ്യ ശൃംഖലകളിലേക്ക് കടന്നുകൂടാനും മനുഷ്യന്റെ ഭക്ഷണക്രമത്തില്‍ എത്താനും സാധ്യതയുണ്ട്. മനുഷ്യന്റെയും മറ്റുജീവികളുടെയും ജീവന് തന്നെ ഇത് ഭീഷണിയാകാം.

തീരത്തെ മണലുമായി കൂടിക്കലര്‍ന്ന ഇവ വേര്‍തിരിച്ചെടുക്കുക അസാധ്യം തന്നെയാണ്. അതിനാല്‍ തന്നെ സ്ഥിരമായ ഒരു മലിനീകരണം തീരപ്രദേശങ്ങളിലുണ്ടാക്കാന്‍ ഈ പ്ലാസ്റ്റിക് തരികള്‍ക്ക് സാധിക്കുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!