അമേരിക്കയിലുണ്ടായ പ്രളയം നൂറുകണക്കിന് പേരുടെ ജീവനാണ് അപഹരിച്ചത്. എന്നാൽ ലോകം മുഴുവൻ ഉറ്റുനോക്കിയ ആ ദുരന്തം ഒരു നിധിയും സമ്മാനിച്ചിരിക്കുകയാണ്. പണം കൊണ്ട് വിലമതിക്കാനാവാത്ത ഈ കണ്ടെത്തലിനെ വളരെ രഹസ്യമായാണ് അമേരിക്കൻ സർക്കാർ സൂക്ഷിച്ചിരിക്കുന്നത്.
ടെക്സസ് ഹിൽ കൺട്രിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ, മണ്ണിന്റെയും പാറയുടെയും പാളികൾക്കടിയിൽ ഒരു നൂറ്റാണ്ടിലേറെയായി ഒളിഞ്ഞുകിടന്നിരുന്ന, അപൂർവമായ ദിനോസർ ഫോസിലുകളാണിത്,
ജൂലൈ തുടക്കത്തിൽ ഉണ്ടായ പ്രളയത്തിൽ, ട്രാവിസ് കൗണ്ടിയിലെ ബിഗ് സാൻഡി ക്രീക്ക് പ്രദേശത്ത് പുതുതായി രൂപപ്പെട്ട ഒരു അരുവിയുടെ അടിഭാഗത്ത് നിന്നാണ് മൂന്ന് നഖങ്ങളുള്ള 15 ഓളം ദിനോസർ കാൽപ്പാടുകൾ കണ്ടെത്തിയത്..
അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടയിൽ ഒരു സന്നദ്ധപ്രവർത്തകനാണ് ആദ്യമായി ദിനോസർ ട്രാക്കുകൾ കണ്ടെത്തിയത്പിന്നീട് ഇത് മാംസം ഭക്ഷിക്കുന്ന ഒരു വലിയ ദിനോസറിന്റേതാണെന്ന് വിദഗ്ധർ സ്ഥിരീകരിച്ചു. കണ്ടെത്തിയതിന്റെ കൃത്യമായ സ്ഥാനംഇപ്പോഴും രഹസ്യമായി സൂക്ഷിച്ചിരിക്കുന്നു.
ഓസ്റ്റിനിലെ ടെക്സസ് സർവകലാശാലയിലെ പാലിയന്റോളജിസ്റ്റായ മാത്യു ബ്രൗൺ പറഞ്ഞത്, കാൽപ്പാദങ്ങൾ ഏകദേശം 35 അടി നീളമുള്ള ഇരുകാലി മാംസഭോജിയായ അക്രോകാന്തോസോറസിന്റേതായിരിക്കാനാണ് സാധ്യത എന്നാണ്.
18 മുതൽ 20 ഇഞ്ച് വരെ നീളമുള്ള ഈ കാൽപ്പാടുകൾക്ക് 110 മുതൽ 115 ദശലക്ഷം വർഷം വരെ പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ക്രിറ്റേഷ്യസ് കാലഘട്ടത്തിലെ ഫോസിലുകളുമായി പലപ്പോഴും ബന്ധപ്പെട്ടിരിക്കുന്ന ഒരു ശിലാ പാളിയായ ഗ്ലെൻ റോസ് ഫോർമേഷനിൽ നിന്നുള്ള ചുണ്ണാമ്പുകല്ലിലാണ് ഇവ ഇത്രയും കാലം സംരക്ഷിക്കപ്പെട്ടത്.