Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ടെന്നീസില്‍ ഇന്ത്യയോട് നാണംകെട്ട തോല്‍വി; പിന്നാലെ അതിരുവിട്ട് പാക് താരത്തിന്റെ രോഷപ്രകടനം, വിഡിയോ

ഡേവിസ് കപ്പ് ടെന്നീസില്‍ ഇന്ത്യയോട് തോറ്റതിന് പാക് താരം നടത്തിയ അതിരുവിട്ട രോഷപ്രകടനം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. അണ്ടര്‍ 16 ഡേവിസ് കപ്പിലാണ് പാക് താരത്തിന്റെ ഭാഗത്തു നിന്ന് മോശം പ്രകടനം ഉണ്ടായത്. മത്സരശേഷം ഹസ്തദാനം നടത്തുന്നതിനിടെയാണ് പാക് താരം മോശമായി പ്രതികരിച്ചത്.

ജൂനിയര്‍ ഡേവിസ് കപ്പ് ടൂര്‍ണമെന്റിലെ പ്ലേ ഓഫ് മത്സരത്തിലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മാറ്റുരച്ചത്. മത്സരം തോറ്റതിന് പിന്നാലെ പാക് താരം മാന്യമായി ഹസ്തദാനം നടത്താന്‍ പോലും തയ്യാറായില്ല. കളിയില്‍ ഇന്ത്യയോട് തോറ്റതിന് പിന്നാലെയുള്ള അതൃപ്തിയാണ് താരം കാണിച്ചത്.

മത്സരത്തില്‍ 2-0 നാണ് ഇന്ത്യ വിജയിച്ചത്. നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതാണ് പാക് താരത്തെ ചൊടിപ്പിച്ചത്. മത്സരശേഷം ഇന്ത്യന്‍ താരം കൈകൊടുക്കാന്‍ എത്തിയപ്പോള്‍ വേഗത്തില്‍ കൈകൊടുത്തെന്ന് വരുത്തി പാക് താരം മടങ്ങുകയായിരുന്നു.

പാക് താരത്തിന്റെ സമീപനത്തിനെതിരേ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇത് ശരിയായ സമീപനമല്ലെന്നും ഇതെല്ലാം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കാണിക്കണമെന്നുമാണ് ആരാധകരുടെ വിമര്‍ശനങ്ങള്‍.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!