Thursday, August 7, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

‘ഞാന്‍ അബ്ദുള്‍ റസാഖിനെ വിവാഹം ചെയ്തു’; ഒടുവിൽ പ്രതികരിച്ച് തമന്ന

നടി തമന്ന ഭാട്ടിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം അബ്ദുള്‍ റസാഖിനെ വിവാഹം കഴിക്കുന്നുവെന്ന തരത്തിൽ പരന്ന വാര്‍ത്തകള്‍ക്ക് വളരെ പഴക്കമുണ്ട്. അബ്ദുൽ റസാഖുമായുള്ള ​ഗോസിപ്പുകൾ ഇടയ്ക്കിടെ ​ഗോസിപ്പ് കോളങ്ങളിൽ തലപൊക്കുമായിരുന്നു ഇപ്പോഴിതാ ലാലൻടോപ്പുമായുള്ള അഭിമുഖത്തിൽ ഈ വാര്‍ത്തയോട് ലാലൻടോപ്പിന് നൽകിയ അഭിമുഖത്തിൽ തമന്ന മനസ്സുതുറന്നിരിക്കുകയാണ്.
ഇന്‍റര്‍നെറ്റ് ലോകത്ത് ഞാന്‍ അബ്ദുള്‍ റസാഖിനെ വിവാഹം ചെയ്തിരിക്കുകയാണ് എന്നാണ് തമന്ന പറഞ്ഞത്. ഇത് വളരെ ലജ്ജാകരമാണ്. അദ്ദേഹത്തെ കണ്ടത് ഒരു ജ്വല്ലറി സ്റ്റോറിലാണ്. അതിന്‍റെ ഉദ്ഘാടനമായിരുന്നു. ഏത് സ്ഥലത്താണ് എന്നു പോലും ഓര്‍മയില്ല എന്നും തമന്ന പറഞ്ഞു. ക്ഷമിക്കണം സർ, നിങ്ങൾക്ക് 2-3 കുട്ടികളുണ്ട്. നിങ്ങളുടെ ജീവിതത്തെക്കുറിച്ച് എനിക്കറിയില്ല എന്നും പറഞ്ഞു.

അബ്ദുൾ റസാഖ് മാത്രമല്ല, ക്രിക്കറ്റ് താരം വിരാട് കോലിയുമായും തമന്നയെ ബന്ധപ്പെടുത്തി വാര്‍ത്തകളുണ്ടായിരുന്നു. ഈ ​ഗോസിപ്പിൽ 2020 ല്‍ തന്നെ തമന്ന ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയിരുന്നു. ‘ഒരു ദിവസം ഒരു നടനുമായി, അടുത്ത ദിവസം ക്രിക്കറ്റ് കളിക്കാരനുമായി ഇപ്പോള്‍ ഒരു ‍ഡോക്ടറുമായി. കിംവദന്തികള്‍ കേട്ടാല്‍ ഞാന്‍ ഭര്‍ത്താവിനെ തേടി പോവുകയാണെന്ന് തോന്നും.

ഞാന്‍ ഇപ്പോള്‍‌ സിംഗിളാണ്. എന്‍റെ മാതാപിതാക്കള്‍ എനിക്കുവേണ്ടി വരനെ തിരയുന്നില്ല’ എന്നായിരുന്നു തമന്നയുടെ വാക്കുകള്‍.43 വയസ്സുകാരനായ അബ്ദുൽ റസാഖ് പാക്കിസ്ഥാന്റെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ്. 1996 ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ താരം 2013ലാണ് അവസാന മത്സരം കളിക്കുന്നത്. 2013ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20യിലാണ് പാക്കിസ്ഥാനു വേണ്ടി ഒടുവിൽ കളിച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!