മുഖ്യമന്ത്രിയാകാന്‍ ശശി തരൂര്‍ യോഗ്യനെന്ന സര്‍വേ വൻ വിവാദത്തില്‍. സർവേ നടത്തിയ votevibeന്റെയും തരൂരിന്റെ വെബ്സൈറ്റിന്റെയും റജിസ്ട്രാർ ഒരേ കമ്പനിയാണെന്നതാണ് പ്രധാന ആക്ഷേപമായി സർവ്വേയ്ക്കെതിരെ ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത്. മാർച്ച് 2ന് മാത്രമാണ് ഈ ഡൊമെയിൻ റജിസ്റ്റർ ചെയ്തത് . അതിനാൽ തന്നെ votevibeന് കേരളരാഷ്ട്രീയത്തിൽ പെട്ടെന്ന് നടത്തിയ സർവേയിലുണ്ടായ തരൂർ വിരുദ്ധപക്ഷം സംശയമുയർത്തുന്നുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മുഖ്യമന്ത്രിയാകാൻ താൻ ഏറ്റവും യോഗ്യനെന്ന സർവേഫലം തരൂർ Xൽ പങ്കുവച്ചിരുന്നു.
തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന സർവേ ഫലം പുറത്തിറക്കിയ വോട്ട് വൈബ്.inന്റെ ഉടമ രാഷ്ട്രീയ തെരഞ്ഞെടുപ്പ് വിശകലനവിദഗ്ധൻ അമിതാബ് തിവാരിയാണ് VOTEVIBE.in എന്ന ഡൊമെയിൻറജിസ്റ്റര്‍ ചെയ്തത് മാര്‍ച്ച് രണ്ടിനാണെന്ന് ഡേറ്റാബെയ്സിൽ നിന്നു വ്യക്തമായിരുന്നു. ഇത്തരത്തിലുള്ള വോട്ട് വൈബിന് കേവലം നാലുമാസം കൊണ്ട് 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് സർവേയിൽ പെട്ടെന്നുണ്ടായ താൽപര്യം എവിടെ നിന്നുണ്ടായതെന്നാണ് കോൺഗ്രസിലെ തരൂർ വിദഗ്ധർ ചോദിക്കുന്നത്. Shashitharoor.in എന്ന തരൂരിന്റെ വെബ്സൈറ്റ് റജിസ്ട്രാറും സർവെ
നടത്തിയ votevibe.inന്റെ റജിസ്ട്രാസും എൻഡ്യുറൻസ് ഡിജിറ്റൽ ഡൊമെയിൻസ് ടെക്നോളജീസാണ്. മറ്റാരും കാണാത്ത സർവേ ഫലം ആദ്യം പുറത്തുവിട്ടത് തരൂരിന്റെ സുഹൃത്തും യു.എന്നിൽ സ്പോക്സ് പെഴ്സണുമായിരുന്ന ഇ.ഡി മാത്യു ആണ്. അതേസമയം വീണ്ടും മോദിയെ പ്രശംസിച്ച് തരൂർ രംഗത്തെത്തി. അടുത്തിടെ തരൂരിൽ നിന്നുണ്ടായ പല പ്രസ്താവനകൾക്കുമെതിരെ കോൺഗ്രസ്സിൽ അമർഷം പുകയുന്നുണ്ട്. എന്നാൽ തരൂരിനെതിരെ പരസ്യപ്രതികരണം പാടില്ലെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം.