വിവാഹബന്ധം പിരിഞ്ഞതിന് പിന്നാലെ ഭര്‍ത്താവില്‍ നിന്നും യുവതി ആവശ്യപ്പെട്ട ജീവനാംശമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.
ജീവനാംശമായി ഭീമമായ തുകയാണ് ഈ യുവതി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്. ഉന്നതവിദ്യാഭ്യാസമുള്ള നിങ്ങൾക്ക് ഉന്നത ജോലി ലഭിക്കില്ലേ എന്ന് കോടതി ചോദിച്ചു. ഒന്നരവർഷം മാത്രം നീണ്ടു നിന്ന വിവാഹ ജീവീതത്തിൽ മുംബൈയില്‍ വീട്, ബിഎംഡബ്ല്യു കാര്‍, 12 കോടി രൂപ എന്നിവയാണ് ജീവനാംശമായി യുവതി ആവശ്യപ്പെട്ടത്.
കേവലം ഒന്നര വര്‍ഷം മാത്രമാണ് വിവാഹബന്ധം മുന്നോട്ട് പോയതെന്നും എന്നിട്ട് നിങ്ങളിപ്പോള്‍ അതില്‍ നിന്നുള്ള നഷ്ടപരിഹാരമായി ബിഎംഡബ്ല്യു ആവശ്യപ്പെടുകയാണോ എന്നും ചീഫ് ജസ്റ്റിസ് ചോദ്യമുയര്‍ത്തി. പണിയെടുത്ത് ജീവിക്കൂ എന്നും കോടതി യുവതിയോട് പറഞ്ഞു.
എന്നാൽ വളരെ ന്യായമായ ആവശ്യങ്ങള്‍ മാത്രമേ ഉന്നയിച്ചിട്ടുള്ളൂവെന്നും തന്‍റെ ഭര്‍ത്താവായിരുന്നയാള്‍ അതിസമ്പന്നനാണെന്നും യുവതി കോടതിയോട് ബോധിപ്പിച്ചു. തനിക്ക് ഭ്രാന്താണെന്ന് ആരോപിച്ചാണ് വിവാഹബന്ധത്തില്‍ നിന്നും ഭര്‍ത്താവ് ഒഴിഞ്ഞതെന്നും യുവതി ചൂണ്ടിക്കാട്ടി. കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിയ കോടതി നാല് കോടി രൂപ അല്ലെങ്കിൽ മുംബൈയിൽ ഒരു ഫ്ലാറ്റ് എന്നിവ മാത്രമേ ജീവനാംശമായി നൽകാനാകൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.