ജീവിതത്തിൽ നേരിടേണ്ടി വന്ന ചില വിഷമസ്ഥിതികൾ തുറന്നു പറഞ്ഞതിന്റെ പേരിൽ തനിക്ക് കൊടിയ പരിഹാസങ്ങളേറ്റുവാങ്ങേണ്ടി വന്നുവെന്ന് നടൻ സുധീർ. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ മനസ്സിലുള്ളത് തുറന്നു പറഞ്ഞത്.
“ഞാൻ കഷ്ടിച്ചാണ്പ ത്താം ക്ലാസ് പോലും പാസായത്. എല്ലാം ഉണ്ടായിട്ടും ഞാൻ ഉഴപ്പി. വിദ്യാഭ്യാസമില്ലാത്ത എനിക്ക് ആദ്യം കിട്ടിയത് വസ്ത്രം കഴുകൽ ആയിരുന്നു. ഹേമ കമ്മിറ്റി വന്നപ്പോൾ അതിനെപ്പറ്റി ഒരു ചോദ്യം ചോദിച്ചു തുടങ്ങിയതാണ്. സിനിമ ഉള്ള കാലം തൊട്ടേ ഇതൊക്കെ ഉള്ളതാണ് എന്നാണ് ഞാൻ പറഞ്ഞത്. അതിൽ എന്നെ ഒരുപാട് കാലം ഒരു സ്ത്രീ ഉപയോഗിച്ചു, മാനസികമായും സെക്ഷ്വലിയും എന്ന് ഞാൻ പറഞ്ഞിരുന്നു. അതിൽ കീപ്പ് എന്ന ഒരു വാക്ക് കൂടി ഞാൻ പറഞ്ഞിരുന്നു, അത് പക്ഷേ വേറൊരു അർത്ഥത്തിലാണ് ഞാൻ പറഞ്ഞത്.
ഒരു സ്ത്രീയെന്നാണ് ഞാൻ അഭിമുഖത്തിൽ പറഞ്ഞത് അവർ അതൊരു നടിയെന്നാക്കി. പക്ഷേ വൈഫിനെ ഇരുത്തികൊണ്ട് അത് പറഞ്ഞെന്ന് പറഞ്ഞുകൊണ്ട് ചാനലായ ചാനലുകൾ എല്ലാം എടുത്തിട്ട് ഇവനൊരു ഊളയാണ് എന്നൊക്കെയാണ് പറഞ്ഞത്.”
അടുത്തിടെ റിലീസായ ഒമർ ലുലു ചിത്രം ബാഡ് ബോയ്‌സിൽ വളരെ വേറിട്ട വേഷമാണ് സുധീർ അവതരിപ്പിച്ചത്. ഈ കഥാപാത്രം വളരെ ശ്രദ്ധനേടുകയും ചെയ്‌തിരുന്നു