ചിലന്തി കടിച്ചതിനെത്തുടർന്ന് ഏഴുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. അസമിലെ ടിന്‍സുകിയയിലാണ് ഈ സംഭവം. മുട്ടകള്‍ അടുക്കി വെച്ചിരുന്ന കുട്ട തുറന്നപ്പോഴാണ് കുട്ടിയ്ക്ക് അതിനുള്ളിൽ നിന്ന് കറുത്ത ചിലന്തിയുടെ കടിയേറ്റത്. കടിയേറ്റതോടെ കുട്ടിയ്ക്ക് കൈയ്ക്ക് വല്ലാത്ത വേദനയും വീക്കവുമുണ്ടായി. ആദ്യം അടുത്തുള്ള ഫാര്‍മസിയിലേക്ക് കുട്ടിയെ കൊണ്ടുപോയി. അവിടെ നിന്ന് താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്തു. കുട്ടിയെ കടിച്ച ചിലന്തിയെ കുറിച്ചുള്ള വിവരം കണ്ടെത്താനുള്ള പരിശോധനകള്‍ ആരംഭിച്ചു. കുട്ടിയ്ക്ക് കടിയേറ്റ സ്ഥലത്തുനിന്നും സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇത്തരത്തിൽ ജീവികൾ കടിച്ച പല സംഭവങ്ങളും ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
അസമിന്റെ ജൈവവൈവിധ്യത്തിലുണ്ടായ മാറ്റവും അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കവും പാമ്പുകളുടെയും മറ്റ് വിഷജന്തുക്കളുടെയും പ്രകൃത്യാലുള്ള ആവാസവ്യവസ്ഥ നശിപ്പിക്കുന്നു. കൂടാതെ വനനശീകരണവും അനധികൃത ഖനനവും വന്യജീവികളെ മനുഷ്യവാസസ്ഥലങ്ങളിലേക്ക് നീങ്ങുകയാണെന്ന് വിദഗ്ധര്‍ പറയുന്നു.
ചിലന്തി കടിച്ചു; ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം

Subscribe
0 Comments
Oldest