Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ഭൂമിയെ ലക്ഷ്യം വെച്ച് വമ്പന്‍ സൗരക്കൊടുങ്കാറ്റ്; ആശയവിനിമയ സംവിധാനങ്ങളും പവര്‍ഗ്രിഡുകളും വരെ നിലച്ചുപോയേക്കാം, മുന്നറിയിപ്പ്

ഒരു വമ്പന്‍ സൗരകൊടുങ്കാറ്റ് ഭൂമിയെ ലക്ഷ്യമാക്കി് നീങ്ങുന്നുവെന്ന് വെളിപ്പെടുത്തി ഗവേഷകര്‍. ലോകമെമ്പാടുമുള്ള ആശയവിനിമയങ്ങളും നാവിഗേഷന്‍ സംവിധാനങ്ങളും പവര്‍ ഗ്രിഡുകളും എല്ലാം നിലക്കുന്നത് പോലെയായിരിക്കും ഇതിന്റെ വരവെന്നാണ് സൂചന. ഇതിനെ നേരിടാന്‍ ചില തയ്യാറെടുപ്പുകള്‍ പല രാജ്യങ്ങളിലും ആരംഭിച്ചിട്ടുണ്ട്. സൗര കൊടുങ്കാറ്റ് ഭൂമിയില്‍ പതിക്കുന്നതായി സങ്കല്‍പ്പിച്ച്് കൊണ്ട് ഒരു മോക്ക് ഡ്രില്‍ ഇതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ തന്നെ സംഘടിപ്പിച്ചിരുന്നു.

വൈദ്യുതി ഗ്രിഡുകള്‍ തകരാറിലായതായും, വൈദ്യുതി തടസ്സപ്പെട്ടതായും, യുഎസിലുടനീളം ആശയവിനിമയം തകരാറിലായതായും കാട്ടിക്കൊണ്ടാണ് ഇത് നടത്തിയത്. വ്യത്യസ്ത തീവ്രതയുള്ള ഭൂകാന്തിക കൊടുങ്കാറ്റുകളുടെ നാല് സിമുലേഷനുകള്‍ ഈ മോക്ക് ഡ്രില്ലില്‍ ഉണ്ടായിരുന്നു. വൈദ്യുതി ഗ്രിഡുകള്‍ മാത്രമല്ല, റെയില്‍വേകളും പൈപ്പ്ലൈനുകളുമെല്ലാം ഇതില്‍ തടസ്സപ്പെട്ടു ഇത് വാതക വില വര്‍ദ്ധനവിനും കാരണമായി. അമേരിക്കന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ മുന്‍കരുതല്‍ ചടങ്ങ് നടത്തിയത്.

ബഹിരാകാശത്തെ കാലാവസ്ഥ നിരീക്ഷിക്കാന്‍ കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിന്യസിക്കുക, തത്സമയ ഡാറ്റ ശേഖരണം മെച്ചപ്പെടുത്തുക, വളരെ നേരത്തേ തന്നെ മുന്നറിയിപ്പുകള്‍ നല്‍കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

സൂര്യപ്രകാശത്തില്‍ നിന്ന് വരുന്ന തീവ്രമായ വികിരണ സ്ഫോടനങ്ങളെയാണ് സൗരജ്വാലകള്‍ എന്ന് പറയുന്നത്. സൂര്യന്റെ ഉപരിതലത്തിലെ ഇരുണ്ടതും തണുപ്പുള്ളതുമായ മേഖലയിലാണ് ഇവ സംഭവിക്കുന്നത്. സൗരയൂഥത്തിലെ ഏറ്റവും ശക്തമായ സ്ഫോടനങ്ങളില്‍ ഒന്നാണ് ഇതെന്നാണ് കണക്കാക്കപ്പെടുന്നത്.

1989 ല്‍ കാനഡയിലെ ക്യൂബെക്കില്‍ ഇത്തരത്തില്‍ ഉണ്ടായ സൗരക്കൊടുങ്കാറ്റ് ഒമ്പത് മണിക്കൂറോളം രാജ്യത്തെ വിവിധ മേഖലകളില്‍ വന്‍ തടസം സൃഷ്ടിച്ചിരുന്നു. നിലവിലെ സൗരക്കൊടുങ്കാറ്റ് മുമ്പ് ഉണ്ടായ കൊടുങ്കാറ്റുകളെ അപേക്ഷിച്ച് വലിയ ദുരന്തങ്ങള്‍ ഭൂമിയില്‍ ഉണ്ടാക്കില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇതിന് വിപരീതമായ അഭിപ്രായമുള്ള ഗവേഷകരുമുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!