Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ആറ് മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ്ജ് ചെയ്യാവുന്ന ബാറ്ററിയുമായി ഇന്ത്യ; കണ്ണുതള്ളി ലോകം

ഇന്ത്യന്‍ ഗവേഷകരുടെ ഒരു കണ്ടെത്തല്‍ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. 6 മിനിറ്റുകള്‍ കൊണ്ട് 80% ചാര്‍ജ്ജ് ചെയ്യാനാകുന്ന സൂപ്പര്‍ഫാസ്റ്റ് സോഡിയം അയണ്‍ ബാറ്ററിയാണ് വികസിപ്പിച്ചിരിക്കുന്നത്. വിപ്ലവം സൃഷ്ടിക്കുന്ന ഈ കണ്ടുപിടിത്തത്തിലൂടെ ഇന്ത്യയിലേക്കുള്ള ലിഥിയം ഇറക്കുമതി ഉയര്‍ന്ന തോതില്‍ കുറയ്ക്കാനാവുമെന്നതും വലിയ ഒരു നേട്ടമാണ്. ബംഗുളുരുവിലെ ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചാണ് (JNCASR) സോഡിയം അയണ്‍ ബാറ്ററിയുടെ പിന്നില്‍. പ്രഫസര്‍ പ്രേം കുമാര്‍ സെന്‍ഗുട്ടുവന്‍, പി.എച്ച്.ഡി സ്‌കോളര്‍ ബിപ്ലാബ് പത്ര എന്നിവരുടെ നേതൃത്ത്വത്തിലുള്ള ടീമാണ് പുതിയ സങ്കേതം വികസിപ്പിച്ചത്.

നാനോ സൈസിങ്, കാര്‍ബണ്‍ കോട്ടിങ്, അലൂമിനിയം സബ്സ്റ്റിറ്റിയൂഷന്‍ എന്നിങ്ങനെ മൂന്ന് സ്ട്രാറ്റജികള്‍ പ്രയോജനപ്പെടുത്തിയാണ് സൂപ്പര്‍ ഫാസ്റ്റ് ബാറ്ററി നിര്‍മിച്ചത്.

ഇന്ത്യയെ സംബന്ധിച്ച് ബാറ്ററിയുടെ പ്രധാന ഘടകമായ സോഡിയം അയണ്‍ ഇന്ത്യയില്‍ സുലഭമാണെന്നത് വലിയ നേട്ടമാണ്. അതേ സമയം ലിഥിയം കൂടുതലായി ഇറക്കുമതി നടത്തുകയാണ് ഇന്ത്യ ചെയ്യുന്നത്. ലിഥിയം ബാറ്ററികള്‍ക്ക് ചിലവ് കൂടുതലാണെന്നത് മറ്റൊരു പോരായ്മയാണ്

പുതിയ കണ്ടുപിടിത്തം കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമാണ്. ഹരിത സാങ്കേതിക വിദ്യകള്‍ക്ക് വേണ്ടി നിര്‍ണായകമായ ധാതുക്കളുടെ ഇറക്കുമതി ആശ്രിതത്ത്വം കുറയ്ക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗം കൂടിയാണിത്. ദീര്‍ഘകാലം ഈടു നില്‍ക്കുന്ന സോഡിയം അയണ്‍ ബാറ്ററികള്‍ ഇന്ത്യയുടെ ഊര്‍ജ്ജ മേഖലയില്‍ വന്‍ കുതിച്ചുചാട്ടമാകും നടത്തുക.
വാഹനങ്ങളില്‍ മാത്രമല്ല ഡ്രോണ്‍ ഓപ്പറേഷന്‍സ്, എമര്‍ജന്‍സി ബാക്ക് അപ് സിസ്റ്റംസ്, വിദൂര പ്രദേശശങ്ങളിലെ വികേന്ദ്രീകൃതമായ ക്ലീന്‍ എനര്‍ജി ആപ്ലിക്കേഷനുകള്‍ എന്നിവയിലും സോഡിയം ബാറ്ററി താരമായി മാറും. ഉയര്‍ന്ന താപ നിലയുള്ള അന്തരീക്ഷത്തിലും ഇത്തരം ബാറ്ററികള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!