ലോകമെമ്പാടും പാമ്പുകളുണ്ട്. ഇന്ത്യയിൽ തന്നെ നോക്കിയാൽ ഏറ്റവും വിഷം കുറഞ്ഞവ മുതൽ ഏറ്റവും വിഷം ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ളവ വരെ കാണാനാകും. എന്നാൽ പാമ്പുകൾക്ക് ഏറ്റവും ഇഷ്ടമുള്ള രാജ്യമേതാണെന്ന് അറിയാമോ. അതായത് അവർ ഏറ്റവും കൂടുതൽ ജീവിക്കാനാഗ്രഹിക്കുന്ന പ്രദേശം. എന്തായാലും ഇത് ഇന്ത്യയിലല്ല.മെക്സികോ ആണ് ഈ സ്ഥലം. ഇവിടെ വളരെ വൈവിധ്യമാർന്ന പാമ്പിനങ്ങളുണ്ട്. . ലോകമാകെയുള്ള 3900 പാമ്പ് സ്‌പീഷീസുകളിൽ ഏറ്റവുമധികം ഉള്ള രാജ്യം മെക്‌സിക്കോയാണ്. രണ്ടാമതുള്ളത് തൊട്ടടുത്തുള്ള രാജ്യമായ ബ്രസീൽ ആണ്. മെക്‌സിക്കോയിലെ വ്യത്യസ്‌തമായ കാലാവസ്ഥാ പ്രകൃതി കൊണ്ട് അവിടെ 438 വർഗത്തിൽ പെട്ട പാമ്പുകൾ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിഷമുള്ളവയും വിഷമില്ലാത്തവയും രൂപവൈവിധ്യമുള്ളവയുമൊക്കെ ഇക്കൂട്ടത്തിൽ പെടും.
ഇനി എന്താണ് ഇത്രയധികം പാമ്പുകളുടെ ഇഷ്ടസ്ഥലമായി മെക്സിക്കോയെ മാറ്റിയതെന്ന് നോക്കാം. ഒന്നാമതായി അവിടെയുള്ള മഴക്കാടുകളാണ് കാരണം ചില പാമ്പുകൾ നന്നായി ഈർപ്പം ഇഷ്ടപ്പെടുന്നവയാണ്. മാത്രമല്ല ഇതിന് വിപരീതമായി അതീവ വരൾച്ചയുള്ള മരുഭൂമികൾ, പർവതങ്ങളിലെ വനങ്ങൾ, ഒപ്പം തീരപ്രദേശങ്ങൾ എന്നിങ്ങനെ വിവിധതരം കാലാവസ്ഥ ഇവിടെയുള്ളതിനാലാണ് ഇത്രയധികം വർഗത്തിൽപെട്ട പാമ്പുകൾ മെക്‌സിക്കോയെ അവരുടെ വാസസ്ഥലമാക്കിയിരിക്കുന്നത്. ഇത് പല തരം പാമ്പുകളുടെ ആവാസ വ്യവസ്ഥിതിയാക്കി മെക്സിക്കോയെ മാറ്റി.
ലോകത്തിൽ ഏറ്റവും വ്യത്യസ്‌തമായ ചില പാമ്പുകൾ മെക്‌സിക്കോയിൽ മാത്രമേയുള്ളൂ. മെക്‌സിക്കൻ വെസ്റ്റ് കോസ്റ്റ് റാറ്റിൽ സ്‌നേക്ക് ആണ് ഇക്കൂട്ടത്തിൽ കേമൻ. ഉഗ്രവിഷമുള്ള അണലി വർഗത്തിൽപെട്ട ഒരു പാമ്പാണിത്. ട്രോപ്പിക്കൽ വൈൻ സ്നേക്ക് എന്ന ഒരുതരം പച്ചിലപ്പാമ്പാണ് അടുത്തത്. പ്രാണികളെ ഭക്ഷിക്കുന്ന ഇവയ്‌ക്ക് നേരിയ വിഷമുണ്ട്. വെസ്റ്റ് മെക്‌സിക്കൻ കോറൽ സ്നേക്ക് എന്ന പാമ്പും ഉഗ്രവിഷമുള്ളതാണ്.