Sunday, June 15, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

തലമുറമാറ്റം തലവര മാറ്റുമോ? ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ നായകന്‍ ശുഭ്മാന്‍ ഗില്‍ , റിഷബ് പന്ത് വൈസ് ക്യാപ്റ്റന്‍, തിരിച്ചുവരവിന് കരുണ്‍ നായരും

മുംബയ്: രോഹിത് ശര്‍മ്മയ്ക്കും വിരാട് കൊഹ്ലിക്കും ശേഷം ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ ശുഭ്മാന്‍ ഗില്‍ നയിക്കും. റിഷബ് പന്ത് വൈസ് ക്യാപ്റ്റനാകും. അടുത്ത മാസം നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെയും പ്രഖ്യാപിച്ചു. യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലുള്ളത്.

രോഹിതിന്റെ അഭാവത്തില്‍ ക്യാപ്ടനായിരുന്ന ജസ്പ്രീത് ബുംറയെയായിരുന്നു ആദ്യം പരിഗണിച്ചത്. എന്നാല്‍ തനിക്ക് എല്ലാ മത്സരങ്ങളും കളിക്കാന്‍ കഴിയാത്തതിനാല്‍ ക്യാപ്ടന്‍സി വേണ്ടെന്ന് ബുംറ സെലക്ടര്‍മാരെ അറിയിച്ചതിനാലാണ് ഗില്ലിലേക്ക് തിരിഞ്ഞത്. നയിച്ചു പരിചയമില്ലെങ്കിലും എല്ലാ ഫോര്‍മാറ്റിലും സ്ഥിരത പുലര്‍ത്തുന്നതാണ് ഗില്ലിന് അനുകൂലഘടകം. ഈ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റാന്‍സിന്റെ ക്യാപ്ടനായും ബാറ്ററായും മികച്ച ഫോമിലാണ് ഗില്‍.

ശുഭ്മാന്‍ ഗില്ലുമായി കോച്ച് ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടീം പ്രഖ്യാപനം. മലയാളി താരം കരുണ്‍ നായരും ടീമില്‍ ഇടം നേടിയിട്ടുണ്ട്. എട്ടുവര്‍ഷത്തിന് ശേഷമാണ് കരുണ്‍നായര്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുന്നത്. രഞ്ജി ട്രോഫിയില്‍ ഉള്‍പ്പടെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലെല്ലാം മികച്ച പ്രകടനമാണ് കരുണ്‍ കാഴ്ചവച്ചിരുന്നത്.

ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനം കാഴ്ചവച്ച തമിഴ്‌നാട് ബാറ്റര്‍ സായ് സുദര്‍ശനനും ടീമിലെത്തിയിട്ടുണ്ട്. സായ്യും കരുണും ടെസ്റ്റ് പര്യടനത്തിന് മുമ്പ് ഇംഗ്‌ളണ്ടില്‍ ചതുര്‍ദിനം കളിക്കാനായി പോകുന്ന ഇന്ത്യന്‍ എ ടീമിലുണ്ട്. പേസര്‍ മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. കളിക്കാനുള്ള ഫിറ്റ്നെസ് ഷമിക്കില്ലെന്ന കാര്യം കണക്കിലെടുത്താണ് തീരുമാനം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!