Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ദ്രാവിഡിന്റെ ആ ‘യെസ്’, ഗില്ലിനെ ക്യാപ്റ്റനാക്കി!

മുംബൈ: ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യന്‍ ടെസ്റ്റ് ടീം നായകനാക്കുന്ന കാര്യത്തില്‍ ഇതിഹാസ താരവും മുന്‍ ഇന്ത്യന്‍ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിന്റെ അഭിപ്രായവും ബിസിസിഐ തേടിയെന്ന് വെളിപ്പെടുത്തല്‍. ദ്രാവിഡിന്റെ അഭിപ്രായം ഈ വിഷയത്തില്‍ കേട്ട ശേഷമാണ് സെലക്ടര്‍മാര്‍ ഗില്ലിനെ ക്യാപ്റ്റനാക്കിയത് എന്നാണ് പുറത്തു വന്ന വിവരം. ഇന്ത്യന്‍ ക്രിക്കറ്റിനോടടുത്ത വൃത്തങ്ങളാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ മുഖം പാടെ മാറ്റി കഴിഞ്ഞ ദിവസമാണ് ബിസിസിഐ പുതിയ സംഘത്തെ പ്രഖ്യാപിച്ചത്. ഗില്ലിന്റെ നേതൃത്വത്തിലുള്ള യുവ തലമുറയെയാണ് സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തത്. രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ടെസ്റ്റ് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെയാണ് ടീമിലെ തലമുറ മാറ്റം.

ഗില്ലിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് മുമ്പ് സെലക്ടര്‍മാര്‍ ദ്രാവിഡുമായി സംസാരിച്ചിരുന്നു. കൗമാര കാലം മുതല്‍ ഗില്ലിന്റെ മികവും പോരായ്മയും അടുത്തറിയുന്ന ആളാണ് ദ്രാവിഡ്. ഗില്ലിന്റെ നേതൃ മികവിനെക്കുറിച്ച് വളരെ പോസിറ്റിവായാണ് അദ്ദേഹം പ്രതികരിച്ചത്. അധികൃതര്‍ വെളിപ്പെടുത്തി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!