ഒരു കാലത്ത് റൊമാന്റിക് ഹീറോയായിരുന്നു ശങ്കർ. ഒരു കാലത്ത് മോഹൻലാലിനും മമ്മൂട്ടിക്കും മുകളിൽ നിന്ന നടന്റെ കരിയറിലുണ്ടായ വീഴ്ച പലപ്പോഴും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിൽ എന്താണെന്ന് സംഭവിച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ശങ്കർ. ബിഹെെന്റ്വുഡ്സ് ടിവിയുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്.
പതിനഞ്ച് വർഷത്തിനുള്ളിൽ മലയാളത്തിൽ 200 സിനിമകൾ ഞാൻ ചെയ്തു. പക്ഷെ അങ്ങനെ ചെയ്യരുത്. കാരണം ആളുകൾക്ക് കണ്ട് മടുക്കും. മൂന്ന് നാല് വർഷം ഗ്യാപ്പെടുത്തു. തിരിച്ച് വന്ന് മൂന്ന് സിനിമ ചെയ്തു. ഞാൻ വിചാരിച്ച വിജയം ആ സിനിമകൾക്കുണ്ടായില്ല. ജീവിതം എന്നൊന്നില്ലാത്തത് പോലെ ദിവസവും ഷൂട്ടിംഗ്. രാവിലെ പോയി രാത്രി വരും. ബ്രേക്ക് എടുത്ത സമയത്ത് ഒരു സിനിമ സംവിധാനം ചെയ്യാനുള്ള തീരുമാനമെടുത്തു.
രണ്ട് സെൻസേഷണൽ ഹിറ്റുകളിലൂടെയാണ് ഞാൻ വന്നത്. ഭാഗ്യമെന്നൊന്നുണ്ട്. ഇപ്പോൾ തനിക്കലുകൂല സമയമല്ലെന്ന് കരുതുന്നെന്നും ശങ്കർ വ്യക്തമാക്കി.
മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ഞാനാണ് ഡബ് ചെയ്തതെങ്കിലും ഒരുപാട് സിനിമകൾ വന്നതോടെ എനിക്ക് ഡബ്ബ് ചെയ്യാൻ പറ്റാതായി. ഡബ്ബിംഗിന് ചെന്നെെയിലേക്ക് വരണം. അപ്പോൾ സിനിമകൾ ഇവിടെ ബ്രേക്ക് ആകും. അതോടെ ഡബ് മറ്റൊരാൾ ചെ്യതു. ഇതും കരിയറിൽ ഒരു വലിയ തെറ്റായിരുന്നെന്നും ശങ്കർ പറയുന്നു. എന്റെ മാനേജരുടെ അനാസ്ഥയാണ് കരിയറിനെ ബാധിച്ചതെന്ന് സംസാരമുണ്ടായിരുന്നു. പക്ഷെ അത് വിശ്വസിക്കുന്നില്ലെന്നും ശങ്കർ പറയുന്നു.
‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയിലൂടെയെന്നാണ് ശങ്കർ മലയാള സിനിമയിലെത്തുന്നത്. അതിനു മുൻപ് ശരപഞ്ജരത്തിൽ അതിഥി വേഷം ചെയ്തിരുന്നു. 1980കളിലെ ഹിറ്റ് ചിത്രങ്ങളിലെ നായകനായിരുന്നു ശങ്കർ. ശങ്കർ-മേനക ജോഡി അന്നാളുകളിലെ മലയാള സിനിമകളുടെ വിജയ ഫോർമുലയായി മാറുകയും ചെയ്തു. ‘ഒരു താളൈ രാഗം’ എന്ന ആദ്യ തമിഴ് സിനിമയും അക്കാലത്തെ സൂപ്പർഹിറ്റുകളിൽ ഒന്നായി മാറിയിരുന്നു.